Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് വനിത അംഗവും തമ്മിലെ അശ്ലീല സംഭാഷണം; സിപിഎം നന്നംമുക്ക് പ്രസിഡന്റിന് പിന്നാലെ കോൺഗ്രസിന്റെ വനിതാമെമ്പറും രാജിവെച്ചു; വിദേശത്തേക്ക് കടന്ന പഞ്ചായത്തംഗം രാജി വെച്ചത് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ

സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് വനിത അംഗവും തമ്മിലെ അശ്ലീല സംഭാഷണം; സിപിഎം നന്നംമുക്ക് പ്രസിഡന്റിന് പിന്നാലെ കോൺഗ്രസിന്റെ വനിതാമെമ്പറും രാജിവെച്ചു; വിദേശത്തേക്ക് കടന്ന പഞ്ചായത്തംഗം രാജി വെച്ചത് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നന്നംമുക്ക് പഞ്ചായത്തിലെ വോയ്സ് ക്ളിപ്പ് വിവാദത്തിൽ കുടുങ്ങിയ വനിതാ പഞ്ചായത്തംഗവും അവസാനം രാജി വച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിദേശത്തായിരുന്ന കോൺഗ്രസ്സ് വനിതാ പഞ്ചായത്ത് അംഗം നാട്ടിലെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ഏറെ വിവാദങ്ങൾക്കും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ടി സത്യന്റെ പ്രസിഡണ്ട് പദവി രാജി വെക്കുന്നതിനും വഴിയൊരുക്കിയ കോൺഗ്രസ്സ് വനിതാ പഞ്ചായത്ത് അംഗവുമായുള്ള സ്വകാര്യ സംഭാഷണം ചോർന്നത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

കോൺഗ്രസ് പഞ്ചായത്ത് അംഗമായിരുന്ന സഫീന പഞ്ചായത്ത് അംഗത്വം രാജി വച്ചതോടെ പ്രസിഡണ്ട് പദവി ഒഴിഞ്ഞ ടി.സത്യൻ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ചൊഴിയണമെന്ന സമ്മർദ്ദം ഏറിയിട്ടുണ്ട്.സത്യൻനേരത്തെ പ്രസിഡന്റ് സ്ഥാനമാണ് രാജിവെച്ചിരുന്നത്. സത്യൻ വനിതാ പഞ്ചായത്ത് അംഗമായിരുന്ന സഫീനയുമായി നടത്തിയ ഫോൺ സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്തായതോടെയാണ് നന്നംമുക്ക് പഞ്ചായത്തിൽ വിവാദങ്ങൾക്ക് തുടക്കമായത്.കോൺഗ്രസ്സ് പ്രക്ഷോഭവും പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദവും ഏറിയതോടെ ടി.സത്യൻ പ്രസിഡണ്ട് പദവി രാജി വച്ച് ഒഴിയുകയായിരുന്നു.സത്യൻ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കിയിരുന്നു.സിപിഎം പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് പഞ്ചായത്തിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വലിയ പൊലീസ് സുരക്ഷയിലാണ് നടന്നത്.വനിതാ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് പ്രക്ഷോപപരിപാടികൾ സംഘടിപ്പിച്ചത്.വനിതാ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് അംഗത്വം രാജി വെച്ചതോടെ ടി സത്യനും പഞ്ചായത്ത് അംഗത്വം രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികൾ തുടരാനാണ് യുഡിഎഫ് തീരുമാനം.

സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെവി അബ്ദുൽകരീമിനെ പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ നന്നംമുക്ക് പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ചേലക്കടവ് വാർഡിൽ നിന്ന് വിജയിച്ച സിപിഎമ്മിലെ കെ.വി.അബ്ദുൾ കരീമിനെയാണ് പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുത്തത്. ചങ്ങരംകുളം എകെജി മന്ദിരത്തിൽ ചേർന്ന സി പിഐ എം യോഗത്തിൽ അബ്ദുൽ കരീമിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സിപിഎമ്മിലെ സത്യൻ കോൺഗ്രസ്സ് പഞ്ചായത്ത് വനിതാ അംഗവുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്‌ളിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വിവാദമാവുകയും ചെയ്തതോടെ സത്യൻ രാജി വെച്ച് ഒഴിയുകയായിരുന്നു.

പ്രസിഡണ്ട് സ്ഥാനം രാജി വെച്ച സത്യൻ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് നടക്കുന്നതിനിടെയാണ് പ്രസിഡണ്ട് തിരഞെടുപ്പ് നടന്നത്. അതേ സമയം നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് യുഡിവൈഎഫ് നടത്തിയ മാർച്ചിനിടെ ടി.സത്യൻ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം പഞ്ചായത്തിലേക്ക് എത്തിയത് സംഘർഷത്തിന് കാരണമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളുടെയും സഘർഷങ്ങളുടെയും അടിസ്ഥാനത്തിൽ വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രസിഡണ്ട് തെരെഞെടുപ്പ് നടന്നത്. എൽഡിഎഫ് പതിനൊന്ന്, യുഡിഎഫ് അഞ്ച്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് നന്നംമുക്ക് പഞ്ചായത്തിലെ കക്ഷിനില.

പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടന്നത് വൻ പൊലീസ് വലയത്തിലാണ്, യുഡിഎഫിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് വിവിധസ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രദേശത്ത് തടിച്ച് കൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നുപത്തര മണിയോടെ തരിയത്ത് നിന്ന് ആരംഭിച്ച യുഡിഎഫ് പ്രതിഷേധ പ്രകടനം പഞ്ചായത്ത്കവാടത്തിന് ഏറെ അകലെയായി പൊലീസ് തടഞ്ഞു.ഇതോടെ ഇരു വിഭാഗവും തമ്മിൽ പോർവിളികൾ തുർന്നു.

പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ട് പ്രകടനം അവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയായിരുന്നു.വലിയ തോതിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തത് മൂലം വലിയ സംഘർഷം ഒഴിവായി.തിരൂർ, പൊന്നാനി, ചങ്ങരംകുളം സ്റ്റേഷനുകളിലെ സിഐ മാരുടെയും എസ് ഐമാരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പഞ്ചായത്തിന് സുരക്ഷ വലയം തീർത്തത്.കൂടാതെ മലപ്പുറത്ത് നിന്നെത്തിയ ആർആർഎഫ് യൂണിറ്റും സ്ഥലത്ത് സുരക്ഷക്കായി ക്യാമ്പ് ചെയ്തിരുന്നു.

വനിതാ പഞ്ചായത്തംഗം ഉൾപ്പെട്ട ഫോൺ വിവാദത്തെത്തുടർന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്യൻ സ്വമേധയാ രാജിവെക്കുകയായിരുന്നു.. സിപിഎം. ജില്ലാകമ്മിറ്റിയംഗം കൂടിയാണ് രാജിവച്ച ടി. സത്യൻ. ഫോൺ വിവാദത്തിലുൾപ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി യുഡിഎഫും അറിയിച്ചിരുന്നു. വിവാദമായ ഫോൺസംഭാഷണം സംസാരിക്കുന്നവർ തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സംഭാഷണം സത്യന്റേതാണെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധന നടത്താനും നടപടി സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP