Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കവർച്ച കേസിൽ ആട് ആന്റണിക്ക് പ്രൊഡക്ഷൻ വാറണ്ട്; സാക്ഷികളെ ഹാജരാക്കാത്ത മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ രൂക്ഷ വിമർശനം; സാക്ഷികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ ഡിവൈസ്പിയോട് കോടതി ഉത്തരവിട്ടു

സ്വർണ്ണക്കവർച്ച കേസിൽ ആട് ആന്റണിക്ക് പ്രൊഡക്ഷൻ വാറണ്ട്; സാക്ഷികളെ ഹാജരാക്കാത്ത മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ രൂക്ഷ വിമർശനം; സാക്ഷികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ ഡിവൈസ്പിയോട് കോടതി ഉത്തരവിട്ടു

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ആട് ആന്റണി പ്രതിയായ സ്വർണ്ണ കവർച്ചാ കേസിൽ വിചാരണക്കായി സാക്ഷികളെ ഹാജരാക്കാത്ത മംഗലപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി രൂക്ഷമായി വിമർശിച്ചു.സാക്ഷി സമൻസ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ പല തവണ രേഖാമൂലം കോടതി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തതിനാലാണ് സർക്കിൾ ഇൻസ്‌പെക്ടറെ കോടതി രൂക്ഷമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്ത്.

സി ഐ യുടെ നിഷ്‌ക്രിയത്വം കൃത്യ വിലോപവും നിരുത്തവാദപരവുമാണെന്ന് നിരീക്ഷിച്ച കോടതി സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മേലുദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി യോട് ഉത്തരവിട്ടു. ജൂലൈ 8 നകം സാക്ഷികളെ അറസ്റ്റ് ചെയ്യാനായി സാക്ഷികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവും പുറപ്പെടുവിച്ചു. ജൂലൈ 8 ന് ആട് ആന്റണിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു.

ആറ്റിങ്ങൽ മംഗലപുരത്തെ വീട്ടിൽ രാത്രി ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണയാണ് മംഗലപുരം പൊലീസിന്റെ അനാസ്ഥ കാരണം തടസ്സപ്പെട്ടത്. 2017 ജൂലൈ 14നാണ് ആട് ആന്റണിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം പാരിപ്പള്ളി പൊലീസ് നൈറ്റ് പട്രോളിങ് നടത്തവേ അർദ്ധ രാത്രി കാറിൽ വന്ന ആട് ആന്റണിയെ സംശയത്താൽ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പൊലീസുകാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് ആന്റണി എന്ന ആട് ആന്റണി.

ഇയാൾ കുപ്രസിദ്ധ മോഷ്ടാവും വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസ് നിലവിലുള്ളയാളും തലസ്ഥാന ജില്ലയിലും സമീപ ജില്ലകളിലും അനവധി കാമിനിമാരുമുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസുകാരനെ കുത്തി ഒളിവിൽ പോയ ആന്റണിയെ വർഷങ്ങൾക്ക് ശേഷമാണ് പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇയാളുടെ കാമിനിമാരെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ച് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആടിന്റെ ഒളിയിടം സംബന്ധിച്ച തുമ്പ് പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസ് , കഴക്കൂട്ടം സ്വർണ്ണ കവർച്ചാ കേസ് തുടങ്ങി സംസ്ഥാനത്തിനകത്ത് അനവധി മോഷണ കേസുകളിൽ ആട് ആന്റണി പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP