Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി: സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി: സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പൊലീസ് മേധാവി, പൊലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ ജൂൺ 30 ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിൽ (ഹൈസ്‌കൂൾ അഥവാ ഹയർസെക്കന്ററി) കുറഞ്ഞത് 500 കുട്ടികൾ ഉണ്ടായിരിക്കണം. പ്രവർത്തനക്ഷമമായ അദ്ധ്യാപക രക്ഷകർത്തൃ സമിതി ഉണ്ടായിരിക്കണം. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറായി 2 അദ്ധ്യാപകർ വേണം. അതിലൊരാൾ വനിതയായിരിക്കണം. കേഡറ്റുകൾക്ക് ശാരീരിക പരിശീലനം നൽകാൻ പര്യാപ്തമായ തരത്തിൽ മൈതാനവും മറ്റ് സൗകര്യവും വേണം. ഓഫീസ് സജ്ജീകരിക്കുന്നതിനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്.


ഹൈസ്‌കൂൾ വിഭാഗത്തിൽ 8 ാം ക്ലാസ്സ് മുതലും ഹയർസെക്കന്ററി വിഭാഗത്തിൽ പ്ലസ് വൺ മുതലുമുള്ള കുട്ടികൾക്ക് കേഡറ്റുകളാകാം. ഇരുപത്തിരണ്ട് പേർ വീതമുള്ള 2 പ്ലാറ്റൂൺ അടങ്ങിയതാണ് ഒരു ബാച്ച്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളിൽ ഒരു പ്ലാറ്റൂണിൽ പെൺകുട്ടികൾ മാത്രമേ ഉണ്ടാകൂ.കുട്ടികളിൽ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള കരുണ, സാമൂഹ്യ വിപത്തുകളെ എതിർക്കാനുള്ള കഴിവ് എന്നിവ വളർത്തിയെടുത്ത് അവരെ ജനാധിപത്യ സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് രൂപം നൽകിയത്. അൻപത്തിയെട്ടായിരം കുട്ടികളും പരിശീലനം ലഭിച്ച ആയിരത്തിമുന്നൂറ് അദ്ധ്യാപകരും ആയിരത്തി അഞ്ഞൂറ് പൊലീസുദ്യോഗസ്ഥരും ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP