Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂർവ്വ വിദ്യാർത്ഥികൾ പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയപ്പോൾ ചെറിയ തുക നൽകി; കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാതായപ്പോൾ ഭീഷണിയായി; പ്ലസ് ടൂ വിദ്യാർത്ഥിക്ക് സ്‌കൂളിന് മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം; പ്രതികൾ ഒളിവിലെന്ന് പൊലീസ്

പൂർവ്വ വിദ്യാർത്ഥികൾ പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയപ്പോൾ ചെറിയ തുക നൽകി; കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാതായപ്പോൾ ഭീഷണിയായി; പ്ലസ് ടൂ വിദ്യാർത്ഥിക്ക് സ്‌കൂളിന് മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം; പ്രതികൾ ഒളിവിലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പണം നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. പുല്ലുകുളങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാർത്തിക്കിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരാണ് മർദ്ദിച്ചെതെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറത്തിറങ്ങിയ വിദ്യാർത്ഥിയെ സ്‌കൂൾ കവാടത്തിന് മുന്നിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. വിദ്യാർത്ഥിയോട് ഇവർ നിരന്തരം പണം ആവശ്യപ്പട്ടു. പലതവണ ഭീഷണിപ്പെടുത്തി. ഒരു തവണ ചെറിയ തുക നൽകിയെങ്കിലും കൂടുതൽ പണം വേണമെന്ന ഭീഷണി തുടർന്നുവെന്നും പരാതിയിൽ പറയുന്നു.

കൂടുതലായി ആവശ്യപ്പെട്ട പണം കിട്ടില്ലെന്ന് മനസിലായതോടെ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പൂർവ്വ വിദ്യാർത്ഥികളായ അഭിജിത്ത്, അനന്ദു എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. സ്‌കൂളിലെ മിക്ക വിദ്യാർത്ഥികളെയും ഇവർ ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടെന്നും കായംകുളം പൊലീസിന് നൽകിയ പരാതിയിലുണ്ട്. കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃത്വം പ്രതികരിച്ചു.പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP