Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`സാജൻ പാറയിലിന്റെ ആത്മഹത്യ സർക്കാർ സ്‌പോൺസേർഡ് പരിപാടി`; ആന്തൂരിൽ കുറ്റക്കാരിയായ ചെയർപേഴ്‌സണെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ; സിപിഎം കള്ളവോട്ടിന് പേറ്റന്റ് എടുത്ത പാർട്ടിയെന്നും പരാതി പറഞ്ഞിട്ട് അധികാരികൾക്ക് കുലുക്കമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

`സാജൻ പാറയിലിന്റെ ആത്മഹത്യ സർക്കാർ സ്‌പോൺസേർഡ് പരിപാടി`; ആന്തൂരിൽ കുറ്റക്കാരിയായ ചെയർപേഴ്‌സണെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ; സിപിഎം കള്ളവോട്ടിന് പേറ്റന്റ് എടുത്ത പാർട്ടിയെന്നും പരാതി പറഞ്ഞിട്ട് അധികാരികൾക്ക് കുലുക്കമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .കള്ളവോട്ട് ചെയ്തവർക്കെതിരേ നിയമ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരേയും വോട്ടർ പട്ടികയിൽ നിന്ന് യു.ഡി.എഫ് അനുഭാവികളുടെ വോട്ട് വ്യാപകമായി നീക്കം ചെയ്തതിനെതിരേയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശത്തും വിദേശത്തും ജോലി ചെയ്ത് സമ്പാദിച്ച പണവുമായി നാട്ടിലെത്തി വ്യവസായം ആരംഭിച്ച സാജന് നീതി നിഷേധിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ മരണത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ കുറ്റക്കാരിയാണ്. അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കേരളത്തിലെ മുഖ്യമന്ത്രിയിൽ നിന്ന് ഈ വിഷയത്തിൽ യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വർഷങ്ങൾ നീണ്ട് നിൽക്കുന്ന ഒരുക്കത്തിന്റെ ഭാഗമായാണ് ഉത്തരമലബാറിൽ പെരുങ്കളിയാട്ടം നടക്കുന്നത്. അത് പോലെയാണ് സി പി എം കള്ളവോട്ടീന് കോപ്പ് കൂട്ടുന്നത്.പാർട്ടി പ്രവർത്തകരോടൊപ്പം ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഏത് തരത്തിൽ കള്ളവോട്ട് ചെയ്യണം എങ്ങിനെ ചെയ്താൽ എതിരാളികളുടെ വോട്ട് തള്ളിക്കളയാം എന്നെല്ലാം വർഷങ്ങൾ നീണ്ട ഒരുക്കത്തിലൂടെയാണ് സിപിഎം ചെയ്യുന്നത്.

സി പി എം പേറ്റന്റ് എടുത്തതുപോലെയാണ് കള്ളവോട്ട് കാര്യത്തിലും. ഇന്ത്യ സ്വാതന്ത്യം നേടിയതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഓരോസമയത്തും വ്യത്യസ്ത തലത്തിലാണ് കള്ളവോട്ട് ചെയ്യുന്നത്,ഇവരുടെ കള്ളവോട്ട് ജനാധിപത്യത്തിന് തീരാകളങ്കമായി മാറിയിരിക്കുകയാണ്.സി പി എമ്മിന്റെ കള്ളവോട്ടിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും ധീരമായി നേരിട്ടാണ് വിജയം കൈവരിക്കാനായത്. ഇലക്ഷനിലെ വിജയത്തോടെ കള്ളവോട്ടിനെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ട് പോകുമെന്ന് കരുതേണ്ട. വർഷങ്ങളായി തുടരുന്ന കള്ളവോട്ടിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ പി സി സി യും ജില്ലാ നേതൃത്വവും മുന്നോട്ട് പോകുന്നത്.

കള്ളവോട്ടിനെതിരെ പരാതി കൊടുത്താൽ നടപടി പോലും സ്വീകരിക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാലും തീരുമാനങ്ങളെടുക്കുന്നത് വൈകുന്നത് കാരണം അതുകൊണ്ടും കാര്യമില്ലാതായിരിക്കുന്നു.കള്ളവോട്ടിനെതിരെ ജനങ്ങളുടെ പിന്തുണയോടെയുള്ള പോരാട്ടമാണ് വേണ്ടത്. ഇക്കാര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ധീരമായ തീരുമാനവുമായാണ് മുന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും നീതിപൂർവ്വമായി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നതിന് നിരവധി തെളിവുകളുണ്ട്. വോട്ടർമാരെ മാത്രമല്ല. ബൂത്തിലിരിക്കുന്നവരെ പോലുംഅക്രമിച്ചോ നായകുരണ പ്രയോഗം നടത്തിയോ ബൂത്തിനടുത്ത് നിന്നും ഓടിച്ചാണ് കള്ളവോട്ട് ചെയ്യുന്നത്.

ആ രീതി മാറ്റി വോട്ടർമാരെ കൂട്ടത്തോടെ വോട്ടേർസ് ലിസ്റ്റിൽ നിന്നും തള്ളുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് ഇതിന് ഉദ്യോഗസ്ഥരും കൂട്ടാണെന്നും ഇവർക്കെതിരെയും നിയമ പോരാട്ടം തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.ഒരു പാട് കലക്ടർമാരെ നാം കണ്ടിട്ടുണ്ട്. കണ്ണൂരിലെ യുവ കളക്ടർ ഐ എ എസ് എന്ന പദവിയുടെ മാന്യത നശിപ്പിക്കരുത്. ഇനി പോകുന്ന സ്ഥലത്തെങ്കിലും ജനങ്ങളെ മറക്കരുത്. ഭരണാധികാരികൾ മാറിവരും എന്നാൽ ജനങ്ങളോടുള്ള ബാധ്യത ഉദ്യോഗസ്ഥർ മറക്കരുത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് കുറച്ചെങ്കിലും നീതിബോധമുണ്ട്.

അദ്ദേഹം കള്ളവോട്ടിനെതിരെ നടപടിയെടുക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അത് പ്രതീക്ഷ നൽകുന്നതായി മുല്ലപ്പള്ളി പറഞ്ഞു.ധർണ്ണാ സമരത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. കെ സുധാകരൻ എം പി, എം എൽ എ മാരായ കെ സി ജോസഫ്.സണ്ണി ജോസഫ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ സുമാബാലകൃഷ്ണൻ, വി എ നാരായണൻ, അഡ്വ, സജീവ് ജോസഫ്, ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, യു ഡി എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ ഡി മുസ്തഫ, കെ.സി.മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP