Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും പറഞ്ഞ വാക്ക് മറന്ന് പോയോ? ഓർമ്മിപ്പിക്കാൻ തീരുമാനിച്ച് മെഡിക്കൽ ഹൗസ്സർജന്മാരും പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സും; സൂചന പണിമുടക്കിന് ഫലമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കെന്നും സമരക്കാർ

നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും പറഞ്ഞ വാക്ക് മറന്ന് പോയോ? ഓർമ്മിപ്പിക്കാൻ തീരുമാനിച്ച് മെഡിക്കൽ ഹൗസ്സർജന്മാരും പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സും; സൂചന പണിമുടക്കിന് ഫലമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കെന്നും സമരക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: നിപ്പ വന്നപ്പോൾ പറഞ്ഞ വാക്ക് പാലിക്കാത്ത, പ്രളയം വന്നപ്പോൾ പറഞ്ഞ വാക്ക് പാലിക്കാത്ത ഇടത് സർക്കാരിനെ സ്‌റ്റൈപ്പന്റിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ നാളെ മെഡിക്കൽ ഹൗസ്സർജന്മാരും പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റുഡന്റ്‌സും ഹൗസ് സർജന്മാരും നാളെ പണിമുടക്കുന്നു. വെറും സൂചന സമരമാണ്. സൂചനയിൽ ഫലമില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം. രണ്ടു വർഷം കൂടുമ്പോൾ സാധാരണ ഗതിയിൽ സ്‌റ്റൈപ്പന്റ് സർക്കാർ തലത്തിൽ തന്നെ തീരുമാനമെടുത്ത് വര്ധിപ്പിക്കാറുണ്ട്. പക്ഷെ ഇടത് സർക്കാർ വന്നശേഷം വർദ്ധനവ് വന്നില്ല. സ്‌റ്റൈപ്പന്റ് അല്ലാതെ യാതൊരു വിധ ആനുകൂല്യങ്ങളും ഹൗസ് സർജന്മാർക്കില്ല. ഇതറിഞ്ഞാണ് വർദ്ധനവ് സർക്കാർ നടപ്പിലാക്കാറുണ്ടായിരുന്നത്. പക്ഷെ ഈ കാര്യത്തിൽ അവഗണന വന്നതോടെയാണ് ഇവർ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.

കാഷ്വാലിറ്റി , ഐസിയു, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ല. ഈ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവർ ഡ്യൂട്ടിക്കുണ്ടാവും. അത്യാവശ്യ സർവീസ് ആയതിനാലാണ് ഈ വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കുന്നത്. പക്ഷെ സൂചനാ സമരം സർക്കാർ മെഡിക്കൽ കോളേജുകളെ ദോഷകരമായി ബാധിച്ചേക്കും.3500 ഓളം ഹൗസ് സർജന്മാരാണ് കേരളമാകെ നാളെ സമരത്തിൽ ഉൾപ്പെടുന്നത്. 20000 രൂപ മാത്രമാണ് ഹൗസ് സർജന്മാർക്ക് ലഭിക്കുന്ന സ്‌റ്റൈപ്പന്റ്. പിജിക്കാർക്കും സൂപ്പർ സ്‌പെഷ്യാലിറ്റിക്കാർക്കും താരതമ്യേന ഹൗസ് സർജന്മാരെ അപേക്ഷിച്ച് കൂടുതലുണ്ട്.

2015നു ശേഷം ഹൗസ് സർജൻസി സ്‌റ്റൈപ്പന്റ് വർധിപ്പിച്ചിട്ടില്ല. സ്‌റ്റൈപ്പന്റ് വർധിപ്പിക്കണം എന്ന് 2015 മുതൽ ഹൗസ് സർജന്മാർ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഈ കാര്യത്തിൽ ഒരു വർധനവും വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. നിപ്പ വന്നപ്പോൾ ഹൗസ് സർജന്മാരും പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികളും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ.ശൈലജയുടെ ശ്രദ്ധയിൽപ്പെട്ടതാണ്. പ്രളയം വന്നപ്പോഴും മെഡിക്കൽ ഹൗസ് സർജന്മാരുടെ പ്രശ്‌നങ്ങളും സഹായവും മന്ത്രി അനുഭവിച്ചറിഞ്ഞതുമാണ് അപ്പോഴെല്ലാം മന്ത്രി സ്‌റ്റൈപ്പന്റ് കാര്യം സജീവമായി പരിഗണിക്കാമെന്ന് പറഞ്ഞതുമാണ്. മന്ത്രിയും പറഞ്ഞ വാക്ക് മറന്നുപോയതോടെയാണ് ഹൗസ് സർജന്മാർ സമരവുമായി രംഗത്ത് വരുന്നത്. സമരം ചെയ്യുന്ന ഹൗസ്സർജന്മാർ നാളെ മെഡിക്കൽ വിദ്യാഭ്യാസ ആസ്ഥാനത്തേക്ക് രാവിലെ മാർച്ച് നടത്തും.

സമരം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് സമരക്കാർ പറയുന്നത് ഇങ്ങനെ

നമ്മുടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ത്രിതല ആരോഗ്യപരിരക്ഷാ സംവിധാനത്തിൽ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളുന്നവയാണ് മെഡിക്കൽ കോളേജുകൾ.മെഡിക്കൽ കോളേജുകളിൽ ഏറ്റവും കൂടുതൽ ജോലിഭാരം ഉള്ള രണ്ടു കൂട്ടരാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാരും ഹൗസ് സർജന്മാരും.എന്നാൽ സ്‌റ്റൈപ്പന്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ അധ്വാനവും ജോലിഭാരവുമൊന്നും പരിഗണിക്കപ്പെടുന്നില്ല.ഓരോ തവണയും ന്യായമായ സ്‌റ്റൈപ്പന്റ് വർദ്ധനവിന് വേണ്ടി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർക്കും ഹൗസ് സർജന്മാർക്കും ഉള്ളത്.2015നുശേഷം സ്‌റ്റൈപ്പന്റിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.2018 മാർച്ച് മുതൽ ഈ വിഷയത്തിൽ സംഘടനാ ഭാരവാഹികൾ സർക്കാരുമായി ചർച്ചകൾ നടത്തിപ്പോരുകയുണ്ടായി.

അപ്പോഴല്ലാം അനുകൂല നടപടി ഉണ്ടാകുമെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.2018 ജൂലൈയിൽ മുന്കാല പ്രാബല്യത്തോടു കൂടി സ്‌റ്റൈപ്പന്റ് വർദ്ധനവ് നിലവിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.ഓഗസ്റ്റിൽ സംസ്ഥാനത്തെ നടുക്കിയ പ്രളയദുരന്തം ഉണ്ടായപ്പോൾ സാഹചര്യം കണക്കിലെടുത്ത് ആവശ്യങ്ങൾ എല്ലാം മാറ്റിനിർത്തി മറ്റെല്ലാ വിഭാഗങ്ങളെയും പോലെ kmpgaയും ഹൗസ് സർജന്മാരും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.ശേഷമുള്ള ചർച്ചകളിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് വാക്ക് നല്കുകയുണ്ടായി.എന്നാൽ നടപടികൾ ഉണ്ടായില്ല.അത്തരം ഒരു സാഹചര്യത്തിലായിരുന്നു ഏപ്രിൽ 11നു സംസ്ഥാന തലത്തിൽ സൂചനപണിമുടക്ക് പ്രഖ്യാപിച്ചത്.

പിന്നീട് നടന്ന ചർച്ചയിൽ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിക്കുകയുണ്ടായി.എന്നാൽ അന്നത്തെ സാഹചര്യത്തിൽ സ്‌റ്റൈപ്പന്റ് വർദ്ധനവിന് സാങ്കേതികമായ തടസങ്ങൾ ഉണ്ടായിരുന്നു.അതിനനുസരിച്ച് പണിമുടക്ക് പിൻവലിച്ചു.സർക്കാർ മുൻപ് നൽകിയ ഉറപ്പിനനുസരിച്ച് സാങ്കേതിക തടസങ്ങൾ ഏതുമില്ലാത്ത ഈ അവസ്ഥയിലും റസിഡന്റ് ഡോക്ടർമാരുടെ ന്യായമായ ആവശ്യം നടപ്പിലാക്കപ്പെട്ടിട്ടില്ല.പൊതുജനതാത്പര്യം മുൻനിർത്തി ഒന്നരവർഷമായി പ്രസ്തുത വിഷയത്തിൽ പ്രതിഷേധ പരിപാടികൾ ഏതും കൂടാതെ ഹൗസ് സർജന്മാരും പോസ്റ്റ് ഗ്രാജുവേറ്റ്,സൂപ്പർ സ്‌പെഷാലിറ്റി ഡോക്ടമർമാരും സർക്കാരുമായി ചർച്ചകളുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.

ആവശ്യങ്ങൾ ന്യായമാണെന്ന് അംഗീകരിച്ചിട്ടും നടപടികൾ നടപ്പിൽ വരാത്തതിനാൽ യുവഡോക്ടർ സമൂഹം സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായിരിക്കയാണ്.ഇതിന്റെ ഭാഗമായി ജൂണ് 14 തീയതി അത്യാഹിത സർവീസുകൾ(അത്യാഹിത വിഭാഗം,ഐ.സി.യു,ലേബർ റൂം,എമർജൻസി ഓപ്പറേഷൻ തീയറ്റർ)ഒഴികെയുള്ള സർവീസുകൾ നിർത്തിവെച്ചു സൂചനപണിമുടക്ക് നടത്തുന്നതായിരിക്കും.അനുകൂല നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ജൂണ് 20 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും സംഘടന നിർബന്ധിതമാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP