Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയതലത്തിൽ സഖ്യങ്ങളുണ്ടാക്കാനുള്ള അവസരം പാഴാക്കിയത് എ.കെ ആന്റണിയോ? സൈബർ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ; ഇടത് കോട്ടകൾ തകർത്തിട്ടും സിറ്റിങ് സീറ്റ് എങ്ങനെ നഷ്ടമായി? ഷാനിമോൾ ഉസ്മാൻ തോറ്റതോ തോൽപ്പിച്ചതോ? ആലപ്പുഴയിലെ തോൽവി അന്വേഷിക്കാൻ കെവി തോമസും പിസി വിഷ്ണുനാഥും

ദേശീയതലത്തിൽ സഖ്യങ്ങളുണ്ടാക്കാനുള്ള അവസരം പാഴാക്കിയത് എ.കെ ആന്റണിയോ? സൈബർ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ; ഇടത് കോട്ടകൾ തകർത്തിട്ടും സിറ്റിങ് സീറ്റ് എങ്ങനെ നഷ്ടമായി? ഷാനിമോൾ ഉസ്മാൻ തോറ്റതോ തോൽപ്പിച്ചതോ? ആലപ്പുഴയിലെ തോൽവി അന്വേഷിക്കാൻ കെവി തോമസും പിസി വിഷ്ണുനാഥും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിലെ തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന നേതാവ് എകെ ആന്റണിക്കു നേരെയുണ്ടായ വിമർശനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇക്കാര്യം അന്വേഷിക്കുക. വേണ്ടിവന്നാൽ പുറത്തുനിന്നുള്ള ഏജൻസിയെ അന്വേഷണത്തിന് ഉപയോഗിക്കാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.ദേശീയതലത്തിൽ സഖ്യങ്ങൾ ഉണ്ടാക്കുന്നതിനു കോൺഗ്രസിൽ തടസമായി നിന്നത് എകെ ആന്റണി ആണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം.

ഇത്തരമൊരു ആരോപണം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ എകെ ആന്റണിയുടെ മകൻ തന്നെ ഇതിനെതിരെ രംഗത്തുവന്നു. ഇതിനു പിന്നാലെ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ആന്റണിയെ പ്രതിരോധിച്ചു രംഗത്തുവന്നിരുന്നു. ആന്റണിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ വിട്ടുകൊടുക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ചില ആളുകൾ മുതിർന്ന നേതാക്കൾക്കെതിരെ സകല പരിധിയും വിട്ട് ആക്രമണം അഴിച്ചുവിടുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തരം ആരോപണങ്ങളും സംഘടിത ആക്രമങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയത്.

കേരളത്തിൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചെങ്കിലും ആലപ്പുഴയിലെ തോൽവി പാർട്ടി ഗൗരവമായി തന്നെയാണ് കാണുന്നത്. എൽഡിഎഫ് കോട്ടകളിൽ പോലും വിജയിച്ചപ്പോൾ സിറ്റിങ് സീറ്റ് എങ്ങനെ നഷ്ടപ്പെട്ടു എന്നതാണ് കോൺഗ്രസിനെ ചിന്തിപ്പിക്കുന്നത്. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി സമിതി കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുണ്ടായ ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP