Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ വാർത്ത തെറ്റായിരുന്നു; സംസ്ഥാനത്ത് ആർക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെകെ ഷൈലജ; പരിശോധനകളെല്ലാം നെഗറ്റീവെന്നും സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചെന്നും മന്ത്രി; അടിയന്തര സാഹചര്യം നേരിടാൻ ഓസ്‌ട്രേലിയയിൽ നിന്നെത്തിച്ച മരുന്നുകൾ വൈറോളജി ലാബിൽ സജ്ജം

ആ വാർത്ത തെറ്റായിരുന്നു; സംസ്ഥാനത്ത് ആർക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെകെ ഷൈലജ; പരിശോധനകളെല്ലാം നെഗറ്റീവെന്നും സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചെന്നും മന്ത്രി; അടിയന്തര സാഹചര്യം നേരിടാൻ ഓസ്‌ട്രേലിയയിൽ നിന്നെത്തിച്ച മരുന്നുകൾ വൈറോളജി ലാബിൽ സജ്ജം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ്പ ബാധ സ്ഥിരീകരിച്ചുവെന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മന്ത്രിക്ക് പിന്നാലെ വാർത്ത തെറ്റാണ് എന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ സഫീറുള്ളയും രംഗത്ത് എത്തി.നിലവിൽ രോഗിയുടെ സാംപിൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. രോഗിക്ക് പ്രാഥമിക പരിശോധനയിൽ 'നിപ' ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

''ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ഡോക്ടർമാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരുന്നു. ഐസൊലേഷൻ സംവിധാനം ഒരുക്കുകയും ചെയ്തതാണ്. ഇത് രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും നൽകുന്ന ജാഗ്രതാ നിർദേശങ്ങളാണ്. പക്ഷേ, ഇതുവരെ വന്ന എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗിക്ക് നിപ ആവാൻ വിദൂരസാധ്യത മാത്രമാണ് കാണുന്നത്'', ആരോഗ്യമന്ത്രി അറിയിച്ചു.ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP