Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലാക്രമണത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ; പൊന്നാനിയിൽ പുനർനിർമ്മിച്ച കടൽഭിത്തിയും റോഡും സ്പീക്കർ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

കടലാക്രമണത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ; പൊന്നാനിയിൽ പുനർനിർമ്മിച്ച കടൽഭിത്തിയും റോഡും സ്പീക്കർ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് സുരക്ഷയൊരുക്കാൻ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കി സംസ്ഥാന സർക്കാർ. പുനർനിർമ്മിച്ച പാലപ്പെട്ടി അജ്മീർ നഗറിലെ കടൽഭിത്തിയുടെയും അജ്മീർ നഗർ റോഡിന്റെയും ഉദ്ഘാടനം നാളെ (ജൂൺ രണ്ട്) വൈകീട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രണ്ടു കോടി രൂപ ചെലവഴിച്ച് 350 മീറ്റർ ദൂരത്തിലാണ് കടൽഭിത്തി നിർമ്മിച്ചിരിക്കുന്നത്. കടലാക്രമണ ഭീതി ഏറ്റവും കൂടുതൽ നേരിടുന്ന പ്രദേശമാണ് അജ്മീർ നഗർ. ഓഖിയിലും തുടർന്നുണ്ടായ കടലാക്രമണത്തിലും കടൽഭിത്തി പൂർണ്ണമായി തകരുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്പീക്കർ സ്ഥലം സന്ദർശിക്കുകയും എത്രയും വേഗം സംസ്ഥാന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് തീരവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

പ്രദേശത്ത് 70 ലക്ഷം രൂപ ചെലവഴിച്ച് 1300 മീറ്റർ ദൂരത്തിൽ റോഡിന്റെ റീ ടാറിങും 135 മീറ്റർ ദൂരത്തിൽ പുതിയ കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടിട്ടുണ്ട്. കടലാക്രമണ ഭീഷണി നേരിടുന്ന ലൈറ്റ് ഹൗസ് സമീപത്ത് 75 ലക്ഷം രൂപ ചെലവിൽ 120 മീറ്റർ കടൽഭിത്തിയുടെ നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. ലൈറ്റ് ഹൗസ് ഹാർബർ റോഡിലെ തകർന്ന കടൽഭിത്തിയുടെ നിർമ്മാണത്തിനായി 60 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP