Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`മോദിയെ പുകഴ്‌ത്തിയ അബ്ദുള്ളക്കുട്ടിയെ എടുത്ത് പുറത്ത് കളയണം`; ഇവരെപ്പോലെയുള്ളവർ മതേതരത്വത്തിന് തന്നെ കളങ്കം; അബ്ദുള്ളക്കുട്ടിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി കെ.എസ്.യു നേതാവ് അഭിജിത്ത്; അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസിയും

`മോദിയെ പുകഴ്‌ത്തിയ അബ്ദുള്ളക്കുട്ടിയെ എടുത്ത് പുറത്ത് കളയണം`; ഇവരെപ്പോലെയുള്ളവർ മതേതരത്വത്തിന് തന്നെ കളങ്കം; അബ്ദുള്ളക്കുട്ടിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി കെ.എസ്.യു നേതാവ് അഭിജിത്ത്; അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമർശിച്ച് കെ എസ് യു നേതാവ് കെഎം അഭിജിത്ത്. മോദി അനുകൂലികളായ അവസരവാദി 'അബ്ദുള്ളക്കുട്ടിമാരാണ്' പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാർത്താൻ കൂട്ടുനിൽക്കുന്നതെന്ന്അഭിജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. അപ്പക്കഷണങ്ങൾക്ക് വേണ്ടി ചാഞ്ചാടാൻ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയയെന്നും പോസ്റ്റിൽ പറയുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയൻ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. വിഷയത്തിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാനാണ് കെപിസിസി തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP