Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ കുട്ടികൾ മുതൽ വയസ്സായവർക്ക് വരെ കഞ്ചാവ് നൽകും; പാലായിൽ സ്ഥിരം കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇർഫാനെ കുടുക്കി പൊലീസ്

സ്‌കൂൾ കുട്ടികൾ മുതൽ വയസ്സായവർക്ക് വരെ കഞ്ചാവ് നൽകും; പാലായിൽ സ്ഥിരം കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇർഫാനെ കുടുക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പാലാ: സ്‌കൂൾ കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവന്ന യുവാവ് പാലാ പൊലീസിന്റെ പിടിയിലായി, ഏറ്റുമാനൂർ ,നൂറ്റൊന്നു കവല ഭാഗത്ത് ഇഞ്ചിക്കാലായിൽ ഇസ്മയിലിന്റെ മകൻ ഇർഫാൻ (22) ആണ് ചെക്കിങ്ങിനിടയിൽ ഇടപ്പാടിയിൽ വെച്ച് പാലാ എസ് ഐ ബിനോദിന്റെയും ,സുനിൽകുമാറിന്റെയും പിടിയിലായത്.

പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തു.പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ബാക്കി വീടിന്റെ അടുത്ത പറമ്പിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഇയാൾ കാണിച്ച സ്ഥലത്ത് കുഴിച്ചപ്പോൾ 250 ഗ്രാം കഞ്ചാവു കൂടി കണ്ടെടുത്തു.

പാലാ, ഏറ്റുമാനൂർ, കുറവിലങ്ങാട് ഭാഗങ്ങളിൽ വൻ തോതിൽ വിൽപന നടത്തി വരുന്ന ഇർഫാന് ജിതിൻ എന്ന് അയൽവാസിയും സഹായിയായി ഉണ്ട്, പാലാ എസ് ഐ ബിനോദ് കുമാർ, പൊലീസുകാരായ സുനിൽ കുമാർ, അജയൻ ,സന്തോഷ്, ഡിഎച്ച്ക്യു പൊലീസുകാരായ ശ്രീജിത്, ബോബി എന്നിവരാണ് അന്വേഷ ണ സംഘത്തിലുണ്ടായിരുന്നത്.പ്രതിയെയും, വാഹനവും കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP