Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിനി മുങ്ങി മരിച്ചു; പെരിയാറിൽ വീണത് തട്ടേക്കാട് കാണാനെത്തിയ നെടുമ്പാശ്ശേരി സ്വദേശിനി ശ്വേത; നീന്തൽ അറിയാമായിരുന്നിട്ടും പതിനേഴുകാരി മരിച്ചത് അടിയൊഴുക്ക് കാരണം

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിനി മുങ്ങി മരിച്ചു; പെരിയാറിൽ വീണത് തട്ടേക്കാട് കാണാനെത്തിയ നെടുമ്പാശ്ശേരി സ്വദേശിനി ശ്വേത; നീന്തൽ അറിയാമായിരുന്നിട്ടും പതിനേഴുകാരി മരിച്ചത് അടിയൊഴുക്ക് കാരണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തട്ടേക്കാട് കാണാനെത്തിയ കുടുംബത്തിലെ പെൺകുട്ടി പെരിയാറിൽ മുങ്ങി മരിച്ചു .നെടുമ്പാശ്ശേരി നെടുവണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി വന്ന ശ്വേത ബിജു (17 ) വാണ് മരണപ്പെട്ടത്. കാപ്പശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയായിരുന്നു.തട്ടേക്കാട് കിളിക്കൂട് റിസോർട്ടിന്റെ മുൻവശത്തുള്ള കടവിൽ കുടുബത്തോടൊപ്പം കുളിക്കുവാൻ ഇറങ്ങിയപ്പോൾ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി പോയപ്പോൾ പിടിക്കുവാനായി പോയതാണ്.

നീന്തൽ അറിയാമായിരുന്നെങ്കിലും അടിയൊഴുക്കിൽ പെടുകയായിരുന്നെന്നാണ് രക്ഷ പ്രവർത്തകരുടെ അനുമാനം.
സംഭവം അറിഞ്ഞെത്തിയ വനപാലകരും കുട്ടമ്പുഴ പൊലീസും സംയുക്തമായി പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി കരയ്‌ക്കെത്തിച്ചു.

ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പൊലീസ് കേസെടുത്ത് നടപടികൾ പൂർത്തിയാക്കി വരുന്നു.വർഷങ്ങൾക്ക് റഷ്യൻ യുവതികൾക്കൊപ്പം കിളിക്കൂട് റിസോർട്ടിലെത്തിയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചിരുന്നു. പിന്നീട് കുറച്ചു കാലത്തേക്ക് പ്രവർത്തനം നിർത്തിവച്ചിരുന്ന റിസോർട്ട് അടുത്ത കാലത്താണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP