Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണം; അംഗീകരിക്കാനാകാത്ത ആവശ്യമെന്ന് രക്ഷകർത്താക്കളും

അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണം; അംഗീകരിക്കാനാകാത്ത ആവശ്യമെന്ന് രക്ഷകർത്താക്കളും

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അദ്ധ്യാപകൻ എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വിദ്യാഭ്യാസ വകുപ്പും പൊലീസും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹയർ സെക്കൻഡറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും തെളിവെടുപ്പു നടത്തി.

പരീക്ഷാഫലം തടഞ്ഞുവച്ച രണ്ടു വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് ഇവർ നിർദ്ദേശിച്ചു. സേ പരീക്ഷയോടൊപ്പം പരീക്ഷയെഴുതാൻ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഹയർ സെക്കൻഡറി വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ.എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, അക്കൗണ്ട്‌സ് ഓഫീസർ സീന, സൂപ്രണ്ട് അപർണ എന്നിവരടങ്ങുന്ന സംഘം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴിയെടുത്ത ശേഷമാണ് ഈ നിർദ്ദേശം നൽകിയത്. എന്നാൽ വീണ്ടും പരീക്ഷ എഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും.സംഭവദിവസം പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ 14 അദ്ധ്യാപകരിൽ നിന്ന് ഇവർ വിവരശേഖരണം നടത്തി.റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും തുടർ നടപടി സർക്കാർ സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസ് അന്വേഷണവും ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP