Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ്; സീനിയർ ബ്രാഞ്ച് മാനേജരും അധാരമെഴുത്തുകാരും അടക്കം 13 പ്രതികൾ; വായ്പ രേഖകൾ വ്യാജമായി നിർമ്മിച്ചത് മാനേജരുടെ ഒത്താശയോടെ; സാക്ഷി വിസ്താരപ്പട്ടിക ഹാജരാക്കാൻ ഉത്തരവിട്ട് സിബിഐ കോടതി

ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ്; സീനിയർ ബ്രാഞ്ച് മാനേജരും അധാരമെഴുത്തുകാരും അടക്കം 13 പ്രതികൾ; വായ്പ രേഖകൾ വ്യാജമായി നിർമ്മിച്ചത് മാനേജരുടെ ഒത്താശയോടെ; സാക്ഷി വിസ്താരപ്പട്ടിക ഹാജരാക്കാൻ ഉത്തരവിട്ട് സിബിഐ കോടതി

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: സെൻട്രൽ ബാങ്ക് മാനേജരും ആധാരമെഴുത്തുകാരുമടക്കം 13 പേർ പ്രതികളായ ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ സാക്ഷിവിസ്താര തീയതിപ്പട്ടിക ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. കേസ് വിചാരണ ചെയ്യാനായി തീയതിപ്പട്ടിക ഹാജരാക്കാൻ 2017 നവംബർ 9 മുതൽ കോടതി ആവശ്യപ്പെട്ടിട്ടും സി ബി ഐ ഹാജരാക്കാത്തതിനാലാണ് കോടതി നിർദ്ദേശം. വിചാരണക്ക് മുന്നോടിയായി 2017 ഒക്ടോബർ 24 ന് പ്രതികൾക്ക് മേൽ സി ബി ഐ കോടതി കുറ്റം ചുമത്തിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയ ശേഷം വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താര തീയതി കോടതി തീരുമാനിക്കാൻ തുടങ്ങവേ തീയതിപ്പട്ടിക തങ്ങൾ സമർപ്പിക്കാമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതി മുമ്പാകെ 2017 ഒക്ടോബർ 24 ന് ബോധിപ്പിച്ചു. എന്നാൽ നാളിതു വരെ പ്രോസിക്യൂഷൻ സാക്ഷി വിസ്താര തീയതിപ്പട്ടിക സി ബി ഐ ഹാജരാക്കിയിട്ടില്ല. വ്യാജ വായ്പാ രേഖകൾ അസൽ പോലെ ഉപയോഗിച്ച് 2005- 06 ൽ നടത്തിയ വൻ വായ്പാതട്ടിപ്പിൽ 2010 ൽ സിബിഐ തന്നെ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ 8 വർഷം കഴിഞ്ഞിട്ടു പോലും വൈകിപ്പിക്കാൻ സിബിഐ തന്നെയാണ് ശ്രമിക്കുന്നത്. 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂർ ബ്രാഞ്ചിലെ സീനിയർ മാനേജർ എൻ. ഗണേശൻ , തട്ടിപ്പ് ആസൂത്രണം ചെയ്ത ചങ്ങനാശ്ശേരി തോപ്പിൽ ജോസി വർഗ്ഗീസ് , തോപ്പിൽ ജോഗി വർഗ്ഗീസ് , ആലപ്പുഴ എടത്വ ലതാ ഭവനിൽ എസ്. സുധാകാരൻ , എസ് . പ്രശാന്ത് , ചങ്ങനാശ്ശേരി പഴയ മഠത്തിൽ എസ് . ബാലാജി , ചങ്ങനാശ്ശേരി നടപ്പുറത്ത് എസ്. പ്രമോദ് , ഷീബാ ജോസി , ജോസുകുട്ടി എന്ന റ്റി.സി. ജോസഫ് ( മരണപ്പെട്ടു ) , ജോഷി തോമസ് , ഇടുക്കി പീരുമേട് സ്വദേശികളും ആധാരമെഴുത്തുകാരുമായ പാടത്ത് സി. പി . ബിനു , വാരിക്കോട് വി. കെ. ഷിബു , ഇയാളുടെ ഭാര്യാ സഹോദരൻ അനൂപ് രാജ് എന്നിവരാണ് വ്യാജ വായ്പാ തട്ടിപ്പു കേസിലെ ഒന്നു മുതൽ 13 വരെയുള്ള പ്രതികൾ. ഒമ്പതാം പ്രതി ജോസുകുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്തന് നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP