Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫിലുള്ള സക്കീറിന്റേത് ഉൾപ്പടെ കള്ള വോട്ട് ചെയ്ത ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു; നടപടി സിപിഎം വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിൽ; കള്ളവോട്ട് നടന്നത് പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിൽ

ഗൾഫിലുള്ള സക്കീറിന്റേത് ഉൾപ്പടെ കള്ള വോട്ട് ചെയ്ത ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു; നടപടി സിപിഎം വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിൽ; കള്ളവോട്ട് നടന്നത് പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പുതിയങ്ങാടിയിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തു. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നേരത്തെ ഇവരുടെ കള്ളവോട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ പുതിയങ്ങാടിയിലെ 69, 70 നമ്പർ ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് സിപിഎമ്മാണ് വീഡിയോ ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് കാസർകോട് ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചത് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തന്നെയാണ്.

ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർകള്ളവോട്ട് ചെയ്തുവെന്നാണ് ഇപ്പോൾ മീണ തന്നെ സ്ഥിരീകരിക്കുന്നത്. ഇവർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തു. അബ്ദുൾ സമദ് ഒരേ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയത്. മുഹമ്മദ് കെഎം കമ്പാനിയൻ വോട്ട് ഉൾപ്പടെ മൂന്ന് വോട്ട് ചെയ്തു. ഇയാൾ ഗൾഫിലുള്ള സക്കീർ എന്നയാളുടെ വോട്ട് ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരിൽനിന്ന് ജില്ലാ കളക്ടർ മൊഴിയെടുത്തിരുന്നു. ഇവർ പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ നേരിട്ടുവിളിച്ചുവരുത്തി ജില്ലാ കളക്ടർ മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP