Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് പേർക്ക് താമസിക്കാൻ കഴിയുന്നിടത്ത് 25 പേർ; ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതും വൃത്തിഹീനമായ സ്ഥലത്ത്; കൂട്ടത്തോടെ താമസിക്കുന്നിടത്ത് ഒരു കക്കൂസും മൂത്രമൊഴിക്കാൻ പ്രത്യേകം മണ്ണിൽ കുഴിയെടുത്ത സംവിധാനവും; അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ നരകതുല്യം തന്നെ

അഞ്ച് പേർക്ക് താമസിക്കാൻ കഴിയുന്നിടത്ത് 25 പേർ; ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതും വൃത്തിഹീനമായ സ്ഥലത്ത്; കൂട്ടത്തോടെ താമസിക്കുന്നിടത്ത് ഒരു കക്കൂസും മൂത്രമൊഴിക്കാൻ പ്രത്യേകം മണ്ണിൽ കുഴിയെടുത്ത സംവിധാനവും; അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ നരകതുല്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തിനും ഏതിനും ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നവരാണ് മലയാളികൾ. എന്നാൽ അടിമകളഎ പോലം പണി ചെയ്യുന്ന ഇവർ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും നമ്മൾ മുമ്പ് പലവട്ടം ചർച്ച ചെയ്ത വിഷയമാണ് എങ്കിലും വലിയ പുരോഗതിയൊന്നും തൊഴിലാളികളുടെ ജീവിതസാഹചര്യത്തിൽ ഉണ്ടായിട്ടില്ല. ഇവർ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നരഗതുല്യമായ ചുറ്റുപാടുകളാണ്.

നഗരസഭ നന്തൻ കോട്‌ഹെൽത്ത് സർക്കിൾ പരിധിയിലെ നന്തൻകോട് ,മുട്ടട, കുറവൻകോണം വാർഡുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി .കെട്ടിട നിർമ്മാണ ത്തിനും, ഹോട്ടൽ തൊഴിലിനുമായി വേണ്ടി ഇതരസംസ്ഥാന തൊഴിലാളി കളെ താമസിപ്പിക്കുന്ന കേന്ദ്ര ങ്ങളിലാണ് ഇന്ന് രാവിലെ 7 മുതൽ പരിശോധന നടത്തിയത്. നന്തൻകോട് വാർഡിൽ ദേവസ്വം ബോർഡ് ആഫീസിന് സമീപം ഒരു പഴയ കെട്ടിടത്തിൽ 5 പേർക്ക് മാത്രം താമസിക്കാൻ കഴിയുന്ന സ്ഥലത്ത് ഒരു കക്കുസ് മാത്രമാണ് കണ്ടത്. മൂത്രം ഒഴിക്കുന്നത് ഒരു കുഴി കുത്തി അതിലാണ്. മാലിന്യങ്ങൾ പരിസരത്ത് നിറഞ്ഞ് ഈച്ചയും ഇഴജന്തുക്കളും പെരുകിയിരിക്കുന്നു. അടുക്കളയായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിഹീനമായി കാണുകയുണ്ടായി .

കുറവൻകോണം നേതാജി ബോസ് റോഡിലുള്ള മറ്റൊരു കേന്ദ്ര ത്തിലും ഇതു തന്നെയാണ് അവസ്ഥ. അവിടെ 50 ഓളം തൊഴിലാ ളി ക ളെയാണ് ഒരു വീട്ടിൽ താമസിപ്പി ച്ചിരി ക്കുന്നത് .പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്തിരിക്കുന്നതായി കാണുകയുണ്ടായി. കെട്ടിട ത്തിനു മുകളിൽ അനധികൃത മാ യി തകര ഷീറ്റ് കൊണ്ട് മറച്ചാണ് തൊഴിലാളികൾ താമസിക്കുന്നത് .പരമ ദയനീയമായ കാഴയയാണ് . മുട്ടട ഗാന്ധി സ്മാരക റോഡിൽ കുറവൻകോണം കിങ്‌സ് റസ്റ്റാറന്റിലെ തൊഴിലാളികൾ താമസിക്കുന്ന വീട്ടിലും മോശപ്പെട്ട അവസ്ഥയാണ്

പരിശോധന നടത്തുമ്പോൾ തൊഴിലാളി കൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത് .കരാറുകാരനെയോ കെട്ടിട ഉടമസ്ഥനെയോ കാണാൻ കഴിഞ്ഞില്ല. വളരെ നാളുകളായി ശുചീകരണം നടത്താത്ത അവസ്ഥയാണ്. ദേവസ്വം ബോർഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിട ത്തിലെ തൊഴിലാളികളെ ഇന്ന് തന്നെ മാറ്റി പാർപ്പിക്കാൻ കെട്ടിട ഉടമസ്ഥന് നിർദ്ദേശം നൽകി.വൃത്തിഹീനമായ കെട്ടിടങ്ങൾ 24 മണി ക്കറിനുള്ളിൽ വൃത്തിയാക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി .സ്‌ക്വാഡിന് നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ SS മിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാഖി രഘുനാഥ്, അജി.കെ എന്നിവർ നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP