Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർട്ട് ഗ്യാലറി ഉടമയായ സ്ത്രീയിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത് എസ്എംഎസ് തട്ടിപ്പിലൂടെ; യുപി സ്വദേശി സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ചത് 50 ലക്ഷം സമ്മാനം അടിച്ചെന്ന്; പ്രതി വീരാർ അൻസാരിക്കെതിരെ കുറ്റപത്രം; നാല് ലക്ഷം തട്ടിയത് സമ്മാനമെത്തിക്കാനുള്ള സർവ്വീസ് ചാർജ് എന്ന വ്യാജേന

ആർട്ട് ഗ്യാലറി ഉടമയായ സ്ത്രീയിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത് എസ്എംഎസ് തട്ടിപ്പിലൂടെ; യുപി സ്വദേശി സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ചത് 50 ലക്ഷം സമ്മാനം അടിച്ചെന്ന്; പ്രതി വീരാർ അൻസാരിക്കെതിരെ കുറ്റപത്രം; നാല് ലക്ഷം തട്ടിയത് സമ്മാനമെത്തിക്കാനുള്ള സർവ്വീസ് ചാർജ് എന്ന വ്യാജേന

അഡ്വക്കേറ്റ് പി നാഗരാജ്

തിരുവനന്തപുരം: അൻപതു ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ട് സമ്മാനം നേടിയതായി ഫോണിലൂടെ സന്ദേശം നൽകി തലസ്ഥാനത്തെ ആർട്ട് ഗ്യാലറി ഉടമയായ സ്ത്രീയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുപി സ്വദേശിക്കെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ ജൂൺ 26 ന് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേട്ട് മിഥുൻ ഗോപി വഞ്ചിയൂർ സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. ഉത്തർപ്രദേശ് സംസ്ഥാനത്തെ ബറേലി നിവാസി വീരാർ അൻസാരി ( 40 ) യാണ് എസ്.എം.എസ് തട്ടിപ്പ് കേസിലെ പ്രതി.

2017 ലാണ് കേസിനാസ്പദമായ എസ് എം എസ് തട്ടിപ്പ് നടന്നത്. വിദേശത്തേക്ക് ഓർഡർ അനുസരിച്ച് ചിത്രങ്ങൾ വരച്ചു നൽകുന്നയാളാണെന്നും ഇവരുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടതിനാലാണ് വിളിക്കുന്നതെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നും അരക്കോടിയോളം രൂപ വില മതിക്കുന്ന സമ്മാനം ലഭിച്ചതായും ഇത് ഡൽഹിയിലേക്കയച്ചിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്നും സമ്മാനം നാട്ടിലെത്തിക്കാനുള്ള സർവ്വീസ് ചാർജായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു. അപ്രകാരം ഡെൽഹിയിലെ കാനറാ ബാങ്കിലെ രണ്ട് അക്കൗണ്ട് നമ്പരുകൾ , യെസ് ബാങ്ക് അക്കൗണ്ട് എന്നിവയിലേക്ക് യുവതി മൂന്നു തവണയായി ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മുഖേന പണം നിക്ഷേപിച്ചു.

പണം നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെയാണ് താൻ ചതിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. പൊലീസ് യു പി യിലെത്തി പ്രതിയെ തിരിച്ചറിയുമ്പോൾ ഇയാൾ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ശിക്ഷാ തടവുകാരനായി കഴിയുകയായിരുന്നു. തുടർന്ന് അവിടുത്തെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചാണ് പ്രതിയെ തലസ്ഥാനത്തെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP