Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക വന്ന് വോട്ട് ചോദിച്ചത് 32വർഷങ്ങൾക്ക് മുമ്പ് രാജീവ്ഗാന്ധി വന്ന അതേ വേദിയിൽവെച്ച്; രാജീവ് ഗാന്ധി നിലമ്പൂരിലെത്തിയത് പ്രധാനമന്ത്രിയായിരിക്കെ; പ്രിയങ്കയെ കാണാനെത്തിയത് ജനസാഗരം; കർഷകരുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കയുടെ ഉറപ്പ്

സഹോദരൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക വന്ന് വോട്ട് ചോദിച്ചത് 32വർഷങ്ങൾക്ക് മുമ്പ് രാജീവ്ഗാന്ധി വന്ന അതേ വേദിയിൽവെച്ച്; രാജീവ് ഗാന്ധി നിലമ്പൂരിലെത്തിയത് പ്രധാനമന്ത്രിയായിരിക്കെ; പ്രിയങ്കയെ കാണാനെത്തിയത് ജനസാഗരം; കർഷകരുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കയുടെ ഉറപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: സഹോദരൻ രാഹുൽഗാന്ധിക്കായി വയനാട് ലോകസഭാ മണ്ഡലത്തിലെ നിലമ്പൂരിൽ പ്രിയങ്കവന്നു വോട്ട് ചോദിച്ചത് 32വർഷങ്ങൾക്ക് മുമ്പ് രാജീവ് ഗാന്ധി വന്ന അതേ വേദിയിൽവെച്ച്, അന്ന് പ്രധാനമന്ത്രിയായിരിക്കെയാണ് രാജീവ് ഗാന്ധി നിലമ്പൂരിലെത്തിയത് പ്രവർത്തകർക്കാവേശമായാണ് വയനാട് ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വോട്ടു ചോദിച്ച് പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തിയത്. 32 വർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രിയായിരിക്കേ രാജീവ് ഗാന്ധി നിലമ്പൂരിലെത്തിയ അതേ വേദിയിലായിരുന്നു പ്രിയങ്കയും സംസാരിച്ചത്. ശനിയാഴ്‌ച്ച് വൈകട്ട് 3 മണിയോടെയായിരുന്നു പ്രിയങ്കയെയും കൊണ്ട് ഹെലികോപ്ടർ പീവീസ് പബ്ലിക്ക് സ്‌കൂൾ ഗ്രൗണ്ടിലിറങ്ങിയത്.

തുടർന്ന് വീട്ടിക്കുത്ത് റോഡ് വഴി കോടതിപ്പടിയിൽ സജ്ജമാക്കിയ വേദിയിലേക്ക് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തുകയായിരുന്നു. സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും നേരത്തെ തുടങ്ങിയിരുന്നു. മണിക്കൂറുകൾക്കു മുൻപ് തന്നെ സമ്മേളന നഗരി ജനസാഗരമായി തീർന്നിരുന്നു. കത്തുന്ന വെയിലിലും തങ്ങളുടെ പ്രിയനേതാവിനെ കാണാൻ പ്രവർത്തകർ ഏറെ നേരം കാത്തിരുന്നു. സമ്മേളന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തുടർന്ന് കോൺഗ്രസ്സിന് വോട്ടു ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും മോദിയെ വിമർശിച്ചും പ്രിയങ്കഗാന്ധി 40 മിനുട്ടുകളോളം നടത്തിയ പ്രസംഗം കയ്യടികളോടെയാണ് പ്രവർത്തകർ കേട്ടിരുന്നത്. പ്രിയങ്കയോടൊപ്പം മുകുൾ വാസ്നിക്, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, ഷാഫി പറമ്പിൽ എന്നിവരും ഉണ്ടായിരുന്നു. മറ്റു നേതാക്കളായ അഹമ്മദ് സലീം,പി.വി.അബ്ദുൾ വഹാബ്, വി.വി.പ്രകാശ്, ആര്യാടൻ മുഹമ്മദ്, ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം, എൻ.എ കരീം തുടങ്ങിയവർ നേരത്തെ തന്നെ വേദിയിൽ സംസാരിച്ചു. യു.ഡി.എഫ് പ്രാദേശിക നേതാക്കളും സംബന്ധിച്ചു.

കോൺഗ്രസ്സ് പ്രകടന പത്രികയിലെ കാര്യങ്ങൾ എണ്ണിപ്പറഞ്ഞു മോദിയെ വിമർശിച്ചും നിലമ്പൂരിൽ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. വോട്ടർമാരുടെ ശക്തി തിരിച്ചറിയണമെന്നും അധികാരം വോട്ടർമാരുടെ കയ്യിലാണെന്നും പ്രിയങ്ക കോടതിപ്പടിയിലെ പ്രചരണ യോഗത്തിൽ പറഞ്ഞു. വയനാട് പോലുള്ള മണ്ഡലത്തിലെ പ്രധാന സമൂഹമായ വനവാസികളെ സംരക്ഷിക്കുന്ന നയമായിരിക്കും കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ സ്വീകരിക്കുകയെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. ഭൂമിയില്ലാത്തവരെന്ന വിഭാഗം പിന്നീടുണ്ടാവില്ല. മോദി ഭരണത്തിൽ വികസനം കൊണ്ടുവരാനായിട്ടില്ല. കർഷകർക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല. തനിക്ക് തിരഞ്ഞെടുപ്പ് കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ഉത്തർ പ്രദേശിൽ കഴിഞ്ഞ 5 വർഷത്തെ ദുരിതങ്ങളാണ് ജനങ്ങൾ തന്നോട് പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളെ ബഹുമാനിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. ജനങ്ങൾക്കിടയിലുള്ള മോദിയുടെ ഒരു ചിത്രവും നമുക്കു മുന്നിലില്ല, പകരം മറ്റു രാജ്യങ്ങളിലെത്തിയിട്ട് എടുക്കുന്ന ചിത്രങ്ങൾ മാത്രം നമുക്കു മുന്നിലെത്തിക്കുന്നു. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ ജനങ്ങളെ ദുരിതത്തിലാക്കി. ഇനി ഒരു അവസരം ഇത്തരക്കാർക്ക് നല്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വേദിയിലെത്തുന്നതിന് മുമ്പ് പ്രിയങ്ക കർഷകരുടെ മുമ്പിലെത്തി കർഷകരുടെ വിഷയങ്ങൾ ചോദിച്ചറിഞ്ഞു. കർഷകരുടെ പ്രതിസന്ധികൾ, ജപ്തി, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ പ്രിയങ്ക ചോദിച്ചറിഞ്ഞു. പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അവർ വേദിയിലേക്ക് കയറിയത്. കർഷകനായ പി സി അസൈനാർ വിഷയങ്ങൾ ഒന്നൊന്നായി പ്രിയങ്കയുടെ മുമ്പിൽ അവതരിപ്പിച്ചു. പി പി ജോണിന്റെ നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകളും പരിപാടിക്കെത്തി പ്രിയങ്കയോട് ദുരിതങ്ങൾ പങ്കുവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP