Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേനംകുളത്ത് കഞ്ചാവും മദ്യവും കണ്ടെടുത്ത കേസിൽ സഹോദരിമാരടക്കം 5 പ്രതികൾ; വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ആന്ധ്രയിൽ നിന്നും; ഒന്നാം പ്രതി വാവ കൃഷ്ണക്ക് പ്രൊഡക്ഷൻ വാറണ്ട്; പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനും നോട്ടീസ്

മേനംകുളത്ത് കഞ്ചാവും മദ്യവും കണ്ടെടുത്ത കേസിൽ സഹോദരിമാരടക്കം 5 പ്രതികൾ; വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ആന്ധ്രയിൽ നിന്നും; ഒന്നാം പ്രതി വാവ കൃഷ്ണക്ക് പ്രൊഡക്ഷൻ വാറണ്ട്; പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനും നോട്ടീസ്

പി നാഗരാജ്‌

തിരുവനന്തപുരം: മേനം കുളത്ത് കഞ്ചാവ് വിൽപ്പനക്കാരുടെ വീട്ടിൽ നിന്നും 8 കിലോ കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്ത് സഹോദരിമാരടക്കം 4 പേർക്കെതിരെ തുമ്പ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഒന്നാം പ്രതി കൃഷ്ണ. എസ്. ബാബു എന്ന വാവ കൃഷ്ണക്ക് പ്രൊഡക്ഷൻ വാറണ്ട്. പ്രതിയെ ഏപ്രിൽ 25ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ അസ്സൽ ആർ. സി. ബുക്ക് ഹാജരാക്കാൻ തുമ്പ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി നോട്ടീസയച്ചു. അസ്സൽ ആർ.സി. ബുക്ക് തൊണ്ടി ലിസ്റ്റിൽ ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് റെക്കോർഡുകൾ പരിശോധിച്ച കോടതി ആർ.സി ബുക്കിന്റെ ഫോട്ടോ കോപ്പിയാണ് പൊലീസ് തൊണ്ടിയായി ഹാജരാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അസ്സൽ ആർ .സി ബുക്ക് തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ തുമ്പ സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടത്.

മേനംകുളം മാടൻ കാവ് വീട്ടിൽ വാവ കൃഷ്ണ എന്ന കൃഷ്ണ. എസ്. ബാബു (30) , ഇയാളുടെ മാതാവ് വൽസല ( 58 ) , വൽസലയുടെ സഹോദരി രേണുക (48 ) , നജ്മ ( 49 ) എന്നിവരാണ് കഞ്ചാവ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. 2018 ജൂൺ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാവ കൃഷ്ണയുടെ വീട്ടിൽ നിന്നും സമീപത്തെ ബന്ധുവീട്ടിൽ നിന്നുമാണ് തടിപ്പെട്ടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 8 കിലോഗ്രാം കഞ്ചാവും വിദേശമദ്യവും പിടികൂടിയത്. തുമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അനവധി ക്രിമിനൽ കേസിലെ പ്രതിയാണ് വാവ കൃഷ്ണ. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിവന്നത്.

തുമ്പ , വിളയിൽ കുളം , കഴക്കൂട്ടം ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചും തുമ്പ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് പിടികൂടിയത്. അതേ സമയം റെയ്ഡ് വിവരം ചോർന്നു കിട്ടിയ വാവ കൃഷ്ണ കൃത്യ സ്ഥലത്തു നിന്നും പൊലീസിനെ വെട്ടിച്ച് മുങ്ങിയിരുന്നു. ഈ കേസിൽ റിമാന്റിൽ ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കഞ്ചാവ് കടത്ത് കേസിൽ ഉൾപ്പെട്ട് ജയിലിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP