Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിൽ ഞങ്ങളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറയുമോ? ഭരണം പങ്കിട്ട കഥ മറന്ന് സംസാരിക്കരുത്; ലീഗിനെ വർഗ്ഗീയപാർട്ടി എന്ന് വിളിച്ച സിപിഎമ്മിന് മറുപടിയുമായി കെപിഎ മജീദ്

തമിഴ്‌നാട്ടിൽ ഞങ്ങളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറയുമോ? ഭരണം പങ്കിട്ട കഥ മറന്ന് സംസാരിക്കരുത്; ലീഗിനെ വർഗ്ഗീയപാർട്ടി എന്ന് വിളിച്ച സിപിഎമ്മിന് മറുപടിയുമായി കെപിഎ മജീദ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിൽ എതിർ ചേരികളിൽ നിന്ന് പരസ്പരം മത്സരിക്കുന്നവരാണെങ്കിൽ അതിർത്തി വിട്ട് തമിഴ്‌നാട്ടിലെത്തിയാൽ ലീഗും സിപിഎമ്മും ഉറ്റ ചങ്ങാതിമാരാണ്. എന്നാൽ കേരളത്തിൽ സിപിഎം നേതാക്കൾ വർഗ്ഗീയ പാർട്ടി എന്ന് വിശേഷിപ്പിക്കുന്നതിൽ ലീഹിന് അത്ര മതിപ്പില്ല. അങ്ങനെ പറയുന്നവർ തമിഴ്‌നാട്ടിൽ ലീഗിന്റെ വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യം കാണിക്കുമോ എന്നാണ് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ചോദിക്കുന്നത്.

കൊല്ലം പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പു സംവാദ പരിപാടി 'ജനവിധി 2019'ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അവിടെ രാഹുൽ ഗാന്ധിയുടെയും ലീഗ് ദേശീയ അധ്യക്ഷന്റെയും ചിത്രം പതിച്ചാണു സിപിഎം സ്ഥാനാർത്ഥി വോട്ടു തേടുന്നത്. അതിർത്തി കടക്കുമ്പോൾ വർഗീയത മാറുമോ എന്ന് അവർ വ്യക്തമാക്കണം. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രമുള്ള സിപിഎം നേതാക്കൾ അതു മറന്നു സംസാരിക്കരുത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ബിജെപി വർഗീയ പ്രചാരണം നടത്തുന്നു. ലീഗിന്റെ പതാകയെയും പിന്തുണയെയും അത്തരത്തിൽ ചിത്രീകരിക്കുന്നു. മുസ്ലിം ലീഗിനെയും പതാകയെയും കുറിച്ച് ബിജെപിക്കു നന്നായി അറിയാം. പക്ഷെ ബിജെപി കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കാലത്ത് വർഗീയ പ്രചരണത്തിനു പറയുന്നതാണ് ഇപ്പോഴും പറയുന്നത്.ലീഗിനെതിരെ ബിജെപി നടത്തിയ ആക്ഷേപങ്ങൾക്കു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പാർട്ടി വക്താവും ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ബിജെപി യുടെ വാദങ്ങളെ ശരിവയ്ക്കുന്ന തരത്തിൽ സിപിഎമ്മും പ്രചാരണം നടത്തുന്നതു നിർഭാഗ്യകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP