Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഷുവിന് ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി വർദ്ധിച്ചു; അഞ്ച് വിമാനത്തവളങ്ങൾ വഴി അയച്ചത് 1500 ടൺ പച്ചക്കറികൾ; കയറ്റി അയക്കുന്നത് തൂശനില മുതൽ കാന്തരി മുളക് വരെ

വിഷുവിന് ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി വർദ്ധിച്ചു; അഞ്ച് വിമാനത്തവളങ്ങൾ വഴി അയച്ചത് 1500 ടൺ പച്ചക്കറികൾ; കയറ്റി അയക്കുന്നത് തൂശനില മുതൽ കാന്തരി മുളക് വരെ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി:വിഷു കണക്കിലെടുത്ത് ഗൾഫ് നാടുകളിലേക്ക് പച്ചക്കറി കയറ്റുമതി വർദ്ധിച്ചു.സംസ്ഥാനത്തെ അഞ്ച് വിമാനത്താവളങ്ങൾ വഴി കഴിഞ്ഞ അഞ്ചു ദിവസത്തിനകം 1500 ടണ്ണിലേറെ പച്ചക്കറികളാണ്. ഗൾഫ് നാടുകളിലേയ്ക്ക് കയറ്റി അയച്ചിട്ടുള്ളത്.വിഷു ലക്ഷ്യമാക്കിയുള്ള പച്ചക്കറി കയറ്റുമതി ബുധനാഴ്‌ച്ച ആരംഭിച്ചു.ഈ മാസം 13 വരെയാണ് വിഷു ആവശ്യത്തിലേക്കായി പ്രത്യേകമായിപച്ചക്കറികൾ കയറ്റിയയക്കുന്നതിനു വേണ്ട പ്രത്യക സൗകര്യങ്ങൾ വിമാന കമ്പിനികൾ ഒരുക്കിയിട്ടുള്ളത് .ഇതിൽ പ്രധാനമായും വിഷുക്കണി വിഭവങ്ങളാണ് കയറ്റുുമതി ചെയ്യുന്നത് .

തൂശനില മുതൽ കാന്താരി മുളക് വരെയുള്ള വിഭവങ്ങൾ കയറ്റിയയക്കുന്നത്തിൽ ഉൾപ്പെടുന്നു.കൊച്ചി അന്താാരാഷ്ട്ര വിമാനത്താവളം വഴി 800 ടൺ പച്ചക്കറിയും,തിരുവനന്തപുരത്ത് നിന്നും 500 ടണും,കരിപ്പൂരിൽ നിന്നും 300 ടൺ പച്ചക്കറിയുമാണ് ഇത്തവണ കയറ്റിയയക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് സൗദി അറേബ്യയിൽ കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്നാണ് അവിടേയ്ക്ക് കയറ്റിയയക്കാനുള്ള പച്ചക്കറികൾ എത്തിക്കുന്നത്.

ഇതും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നാണ് കയറ്റിയയക്കുന്നത്..നെടുമ്പാശേരിയിൽ നിന്നും എമിറെറ്റ്‌സ്,കുവൈറ്റ് എയർലൈൻസ്,ഇത്തിഹാദ്, ഖത്തർ എയർവെയ്‌സ് എന്നീ വിമാനങ്ങളിലാണ് പച്ചക്കറി അയക്കുന്നത്.  വെണ്ടയ്ക്ക,പാവയ്ക്ക,പടവലങ്ങ,വഴുതനങ്ങ,കുമ്പളങ്ങ,അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളാണ് കയറ്റിയയക്കുന്നതിൽ ഏറെയും എങ്കിലും കണി വെള്ളരിക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റ്.ഇതിന് പുറമെ നേന്ത്രക്കായയും,ഞാലിപ്പൂവനും എത്തിക്കുന്നുണ്ട്.ഇത്തവണ ചക്കയും കൂടുതലായി കയറ്റിയയക്കാൻ എത്തിക്കുന്നുണ്ട്.ഗൾഫ് നാടുകളിൽ ചക്കയ്ക്ക് ആവശ്യക്കാർ ഏറിയതോടെയാണ് ഇത്.വിഷുവിനായി 150 ടൺ മുതൽ 170 ടൺ വരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ദിനംപ്രതി പച്ചക്കറികൾ കയറ്റിയയക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP