Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങളായി കെഎസ്ഇബിക്ക് വാഹനങ്ങൾ നൽകുകയും ലൈൻ അറ്റകുറ്റപ്പണിയുടെ സബ് കരാർ എടുത്തും തുടങ്ങിയ ബന്ധം; 25 ലക്ഷം രൂപയുടെ ബില്ല് മാറികിട്ടാൻ തവണ കയറി ഇറങ്ങിയത് നിരവധി തവണ; ഒടുവിൽ മനം നൊന്ത് വിനോദ് ജീവനൊടുക്കി

വർഷങ്ങളായി കെഎസ്ഇബിക്ക് വാഹനങ്ങൾ നൽകുകയും ലൈൻ അറ്റകുറ്റപ്പണിയുടെ സബ് കരാർ എടുത്തും തുടങ്ങിയ ബന്ധം; 25 ലക്ഷം രൂപയുടെ ബില്ല് മാറികിട്ടാൻ തവണ കയറി ഇറങ്ങിയത് നിരവധി തവണ; ഒടുവിൽ മനം നൊന്ത് വിനോദ് ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം : ബില്ല് മാറി കിട്ടുന്നതിലുള്ള കാലതാമസം മൂലം കടക്കെണിയിലായ വൈദ്യുതി വകുപ്പിലെ കരാറുകാരൻ ജീവനൊടുക്കി. പത്തനാപുരം താലൂക്കിലെ പിറവന്തൂർ ഓലപ്പാറ സരസ്വതി വിലാസത്തിൽ പരേതനായ രവീന്ദ്രന്റെയും സരസ്വതിയുടെയും മകൻ വിനോദ് (40) ആണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ സമീപവാസികളാണ് സമീപത്തെ റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.വർഷങ്ങളായി പിറവന്തൂർ വൈദ്യുതി സെക്ഷൻ ഓഫീസിൽ വാഹനങ്ങൾ കരാർ നൽകുകയും വൈദ്യുതി ലൈനിന്റെ അറ്റകുറ്റപണികൾ സബ് കരാറുടുത്ത് ചെയ്യ്ത് വരുകയായിരുന്നു. 25 ലക്ഷത്തോളം രൂപ ബില്ല് മാറി കിട്ടാനുണ്ടെന്നും വിനോദ് ദിവസങ്ങളായി ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.പിത്യസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുത്ത ശേഷമാണ് ആത്മഹത്യ ചെയ്തത്.പത്തനാപുരം പൊലീസ് കേസെടുത്തു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അവിവാഹിതനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP