Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താനൊരുങ്ങി ഒപ്പറേഷൻ ബോൾട്ട്; ആദ്യദിനം 422 പേർ അറസ്റ്റിൽ; ആദ്യ ദിനം പരിശോധിച്ചത് 1250 വാഹനങ്ങൾ

തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താനൊരുങ്ങി ഒപ്പറേഷൻ ബോൾട്ട്; ആദ്യദിനം 422 പേർ അറസ്റ്റിൽ; ആദ്യ ദിനം പരിശോധിച്ചത് 1250 വാഹനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമർച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ബോൾട്ട് ൽ 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ കെ. സഞ്ചയ് കുമാർ അറിയിച്ചു.ഓപ്പറേഷൻ ബോൾട്ടിന്റെ ഫലമായി നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ241 റെയിഡിൽ 41 പേരെ അറസ്റ്റ് ചെയ്തു.

പൊലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പൊലീസിന് കീഴിലെ 41 സ്റ്റേഷൻ പരിധികളിൽ നിന്നായി അറസ്റ്റ് ചെയ്തു. 1250 ഓളം വാഹനങ്ങളും പൊലീസ് പരിശോധിച്ചു. രാത്രി വൈകിയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുന്നവരുൾപ്പടെയുള്ളവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷൻ ബോൾട്ട് പരിശോധനകൾ തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP