Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്യൂഷന് പോയ പതിനേഴുകാരിയെ എതിരെ വന്ന് അടിവയറ്റിൽ കടന്ന് പിടിച്ചു; തിരികെ വന്ന് തടഞ്ഞ് നിർത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ കേസായി; ഒടുവിൽ പോക്‌സോ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി

ട്യൂഷന് പോയ പതിനേഴുകാരിയെ എതിരെ വന്ന് അടിവയറ്റിൽ കടന്ന് പിടിച്ചു; തിരികെ വന്ന് തടഞ്ഞ് നിർത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ കേസായി; ഒടുവിൽ പോക്‌സോ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി

പി നാഗരാജ്

തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനായി റോഡിലൂടെ നടന്നു പോകുകയായിരുന്ന പതിനേഴുകാരിയെ കടന്നുപിടിച്ച യുവാവിന് തിരുവനന്തപുരം പോക്‌സോ കോടതി മൂന്നു വർഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം രണ്ടു മാസം അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ. സീത ഉത്തരവിട്ടു. വെയിലൂർ വില്ലേജിൽ ഇടവിള കടയിൽ വീട്ടിൽ സാബു (39) വിനെയാണ് കോടതി ശിക്ഷിച്ചത്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 6.30 ന് ട്യൂഷൻ പഠിക്കാനായി നടന്നു പോയ പെൺകുട്ടിയെ ആണ് പ്രതി കടന്നുപിടിച്ചത്. റോഡിൽ എതിർ ദിശയിൽ വരികയായിരുന്ന പെൺകുട്ടിയുടെ അടി വയറ്റിൽ കടന്നുപിടിച്ച ശേഷം മുന്നോട്ടു നടന്നു പോയ പ്രതിയെ പെൺകുട്ടി പുറകേ ചെന്ന് തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ബഹളം കേട്ട് വന്ന നാട്ടുകാർ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.11 സാക്ഷികളെ വിസ്തരിക്കുകയും 11 പ്രാമാണിക തെളിവുകൾ അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP