Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനപ്രതിനിധികളായാൽ ഇങ്ങനെ വേണം; പ്രദീപ് കുമാർ വിജയിച്ച് വരേണ്ടത് കോഴിക്കോട്ടുകാരുടെ ആവശ്യം; ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്; ഇടത് സ്ഥാനാർത്ഥിയെ വാനോളം പുകഴ്‌ത്തി എം ടി വാസുദേവൻ നായർ

ജനപ്രതിനിധികളായാൽ ഇങ്ങനെ വേണം; പ്രദീപ് കുമാർ വിജയിച്ച് വരേണ്ടത് കോഴിക്കോട്ടുകാരുടെ ആവശ്യം; ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്; ഇടത് സ്ഥാനാർത്ഥിയെ വാനോളം പുകഴ്‌ത്തി എം ടി വാസുദേവൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് മണ്ഡലത്തിൽ ഓരോ വോട്ടും ഉറപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് സ്ഥാനാർത്ഥികൾ. ശക്തമായ ഇടത് കോട്ടയായിരുന്നിട്ടും 2009ൽ വെറും എണ്ണൂറോളം വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടത്പക്ഷം തോറ്റത് 17000ൽപ്പരം വോട്ടുകൾക്കാണ്. ഇത്തവണ കോഴിക്കോട് നോർത്ത് സിറ്റിങ് എംഎൽഎ എ പ്രദീപ് കുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാം എന്ന സ്വപ്‌നത്തിലാണ് എൽഡിഎഫ്. ഇപ്പോഴിത ജനങ്ങൾ ആഗ്രഹിക്കുന്നത് അത് തന്നെയാണ് എന്ന് പറഞ്ഞ് പ്രദീപ്കുമാറിനെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എംടി വാസുദേവൻ നായർ.

ജനപ്രതിനിധിയായാൽ ഇങ്ങനെ വേണം. പ്രദീപ് കുമാർ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരുമെന്നും എംടി. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ എംടി വാസുദേവൻ നായരെ കാണാനും അനുഗ്രഹം വാങ്ങാനുമെത്തിയതായിരുന്നു പ്രദീപ് കുമാർ. പ്രിസം പദ്ധതിയിലൂടെ പ്രദീപ് കുമാർ അന്താരാഷ്ട്ര നിലവനാരത്തിലേക്കുയർത്തിയ കോഴിക്കോട്ടെ നടക്കാവ് ഗേൾസ്, സ്‌കൂൾ കാരപ്പറമ്പ് ് സ്‌കൂൾ എന്നിവയെക്കുറിച്ച് എംടി ചോദിച്ചറിഞ്ഞു. മെഡിക്കൽ കോളജ് ക്യാംപസ് സ്‌കൂളും പ്രിസം പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഉദ്ഘാടനം വൈകാതെയുണ്ടാവുമെന്നും പ്രദീപ് കുമാർ എംടിയെ അറിയിച്ചു. സൗഹൃദ സംഭാഷണം അരമണിക്കൂറിനടുത്ത് നീണ്ടു. അതിനിടെ മാധ്യമപ്രവർത്തകർ എംടിയെ കണ്ടപ്പോളാണ് അദ്ദേഹം പ്രദീപ് കുമാറിനെയും കോഴിക്കോടിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചത്.

നമ്മുടെ നഗരത്തിൽ എത്ര സ്‌കൂളുകളാണ് പ്രദീപ് കുമാർ നന്നാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയത്. കൂടുതൽ വിപുലമായ സ്ഥലത്തേക്ക് അദ്ദേഹം വന്നാൽ ഒരു പാർലമെന്റ് മണ്ഡലത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചാൽ ഇതിലും വലിയ കാര്യങ്ങൾ നമുക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം. പ്രദീപിന്റെ പ്രവർത്തനത്തെക്കുറിച്ചം വികസന കാഴ്‌ച്ചപ്പാടുകളെക്കുറിച്ചും നമ്മൾ പറയാതെ തന്നെ ജനങ്ങൾക്ക് അറിയാം. അദ്ദേഹം ജയിച്ചു വരും. ജനങ്ങളും അതു തന്നെയാണ് കാത്തിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരാണ് നമുക്ക് വേണ്ടത്.നാടിനു വേണ്ടി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ് അധികാര സ്ഥാനത്ത് വരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP