Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഷപ്പ് ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം നാളെ വൈകുന്നേരം പത്തനംതിട്ട അയിരൂരിൽ

ബിഷപ്പ് ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം നാളെ വൈകുന്നേരം പത്തനംതിട്ട അയിരൂരിൽ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ബിഷപ്പ് ഡോ.ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി. അയിരൂർ കടിയംകുന്നിൽ പി.ഇ.ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (90) ആണ് നിര്യാതയായത്. തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. കിടങ്ങൂർ നെടിയകാലായിൽ കുടുംബാംഗമാണ്.

തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ ബി.വി എം സെമിനാരിയിൽ മാർച്ച് 13 ബുധൻ രാവിലെ 8 മണിക്ക് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ട അയിരൂരിലേക്ക് കൊണ്ട് പോകും.ഉച്ചയ്ക്ക് 2 മണിക്ക് അയിരൂർ സെന്റ് തോമസ് മൗണ്ട് ഇവാഞ്ചലിക്കൽ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3 മണിയോടെ ബിഷപ്പ് ഡോ.എം.കെ.കോശിയുടെ മുഖ്യ കാർമ്മികത്വത്തിൽ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.

മക്കൾ: മോസ്റ്റ്.റവ.ഡോ.ജോർജ് ഈപ്പൻ (പ്രിസൈഡിങ് ബിഷപ്പ്, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ഫെല്ലോഷിപ്പ്),പാസ്റ്റർ.ജോയി ഈപ്പൻ ( സെൻട്രൽ പാസ്റ്റർ, റ്റി.പി.എം, ആൻഡമാൻസ്), ലീലാമ്മ ഈപ്പൻ (ജാൻസി),പ്രൊഫ.കെ.ഇ. വർഗ്ഗീസ് (റിട്ട. പ്രിൻസിപ്പാൾ, മുംബൈ), മറിയാമ്മ സജി (മുംബൈ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP