Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന പരാതിയിൽ ചോദ്യം ചെയ്തത് മുപ്പതോളം വിദ്യാർത്ഥികളെ; ഒടുവിൽ കണ്ണിയെ പിടികൂടാൻ കോളേജ് വിദ്യാർത്ഥികളെന്ന വ്യാജേന കറക്കം; ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതിയെ പിടികൂടി; സംസ്ഥാനത്ത് ഒരു യുവാവിൽനിന്നും വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നത് ആദ്യം; എക്സൈസ് സംഘം തൃശൂരിൽ ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട നടത്തിയത് ഇങ്ങനെ

സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന പരാതിയിൽ ചോദ്യം ചെയ്തത് മുപ്പതോളം വിദ്യാർത്ഥികളെ; ഒടുവിൽ കണ്ണിയെ പിടികൂടാൻ കോളേജ് വിദ്യാർത്ഥികളെന്ന വ്യാജേന കറക്കം; ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതിയെ പിടികൂടി; സംസ്ഥാനത്ത് ഒരു യുവാവിൽനിന്നും വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നത് ആദ്യം; എക്സൈസ് സംഘം തൃശൂരിൽ ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട നടത്തിയത് ഇങ്ങനെ

കെ എം അക്‌ബർ

തൃശൂർ: ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി ചാവക്കാട് സ്വദേശി തൃശൂരിൽ പിടിയിൽ. ചാവക്കാട് പാലയൂർ സ്വദേശി നഹീമിനെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളായ 140 ഗ്രാം ഹാഷിഷ് ഓയിൽ, നാല് എൽഎസ്ഡി സ്റ്റാമ്പുകൾ, ആറ് എംഡിഎംഎ പിൽസ് മിട്ടായി, മൂന്ന് ഗ്രാം ബ്രൗൺഷുഗർ എന്നിവ ഇയാളിൽ നിന്നും പിടികൂടി. ഇവക്ക് മൂന്നു ലക്ഷം രൂപ വിലവരും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു യുവാവിന്റെ കയ്യിൽനിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നത്. തൃശൂരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി തൃശൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മുപ്പതോളം വിദ്യാർത്ഥികളെ പിടികൂടുകയും അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഹീം എക്സൈസിന്റെ പിടിയിലാവുകയുമായിരുന്നു.

കോളേജ് വിദ്യാർത്ഥിയാണെന്ന വ്യാജേന അന്വേഷണ സംഘം പ്രതിയെ ബന്ധപ്പെട്ട് സിന്തറ്റിക് മയക്കുമരുന്നുകൾ വേണമെന്ന് പറയുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്ത ശേഷമാണ് മയക്കു മരുന്നുമായി എത്തിയ പ്രതിയെ സാഹസികമായി പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപ യും, ഒരു എൽഎസ്ഡി ഫുൾ സ്റ്റാമ്പിന് 4000 രൂപയും, എംഡിഎംഎ പിൽസ് മിഠായി എന്നറിയപ്പെടുന്ന മയക്കുമരുന്ന് മിഠായിക്ക് ഒന്നിന് 2500 രൂപ വീതവും, ഒരു ഗ്രാം ബ്രൗൺഷുഗറിന് 4500 രൂപയുമാണ് പ്രതി ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്രേ.

ഗോവയിൽ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്സ്സുകൾ പ്രതി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. വിദ്യാർത്ഥികൾ സിന്തറ്റിക് മയക്കുമരുന്നുകളുടെ അടിമകളായി മാറുന്നവെന്നാണ് പ്രതിയിൽ നിന്നും എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ് തുടങ്ങിയവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP