Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി; ആക്രമിച്ചു കൊലപ്പെടുത്താൻ തന്നെ; നാലു പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവ്

സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി; ആക്രമിച്ചു കൊലപ്പെടുത്താൻ തന്നെ; നാലു പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവ്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവ്. തൃശൂർ വടക്കേകാട് കാഞ്ഞിരപ്പുള്ളി ഫാജിദ് (ഷാജി-44), സഹേദരൻ ഫൈസൽ (42), വൈലത്തൂർ നാറണത്ത് അബ്ദുൽ ഖയ്യൂം(45), വൈലത്തൂർ ഞമനേങ്ങാട് വെള്ളത്തടത്തിൽ കരീം(43) എന്നിവരേയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ എൻ ഹരികുമാർ ശിക്ഷിച്ചു കൊണ്ട് ഉത്തരവായത്. 2014 ജനുവരി ഒമ്പതിന് രാവിലെ 8.30നാണ് വടക്കേകാട് പുക്കയിൽ അസീക്കിനെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി സംഘം ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റ അസീക്ക് കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സിഐമാരായിരുന്ന കെ ജി സുരേഷ്, സിബിച്ചൻ ജോസഫ്, കെ ടി സലിൽ എന്നിവരാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ ബി സുനിൽകുമാർ ഹാജരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP