Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളുടെ ബന്ധുക്കളെ വ്യാജ പ്രചരണം നടത്തി ഭയപ്പെടുത്തി തട്ടിപ്പ് നടത്തി സ്വകാര്യ ഹോസ്പിറ്റലുകൾ; കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജിനെതിരെ വ്യാപക പരാതികൾ; മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലും വിട്ടു നൽകാത്ത ആശുപത്രിക്കെതിരെ വിമർശനവുമായി തൊട്ടിൽപ്പാലം സ്വദേശി

രോഗികളുടെ ബന്ധുക്കളെ വ്യാജ പ്രചരണം നടത്തി ഭയപ്പെടുത്തി തട്ടിപ്പ് നടത്തി സ്വകാര്യ ഹോസ്പിറ്റലുകൾ; കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജിനെതിരെ വ്യാപക പരാതികൾ; മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലും വിട്ടു നൽകാത്ത ആശുപത്രിക്കെതിരെ വിമർശനവുമായി തൊട്ടിൽപ്പാലം സ്വദേശി

കെ വി നിരഞ്ജൻ

കോഴിക്കോട്: മൊടക്കല്ലൂരിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളെജ് (എം എം സി) എന്നും വിവാദത്തിൽ കഴിയുന്ന സ്ഥാപനമാണ്. നഴ്സുമാരുടെയും ജീവനക്കാരുടെയും സമരവും അതിനെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കങ്ങളുമെല്ലാം സ്ഥാപനത്തെ കുപ്രസിദ്ധമാക്കി. ചികിത്സ സംബന്ധിച്ചും നിരവധി പരാതികളാണ് ഈ ആശുപത്രിക്കെതിരെ ഉയർന്നുവന്നിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് ആശുപത്രിയിലെത്തുന്ന രോഗികളിൽ രോഗഭീതി പടർത്തി അഡ്‌മിറ്റ് ചെയ്ത് പരമാവധി പണം തട്ടുന്ന സംഭവങ്ങൾ. ഇത്തരമൊരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് തൊട്ടിൽപ്പാലം സ്വദേശി വി പി റെനീഷ്.

കഴിഞ്ഞ ദിവസം പേരാമ്പ്രയ്ക്കടുത്തുവെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കിന്റെ പിൻസീറ്റിലിരുന്ന തൊട്ടിൽപ്പാലം സ്വദേശി കിരണിന് പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ തൊട്ടടുത്തുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. തുടർന്ന് ഇവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് പോകുമ്പോൾ വഴിക്ക് വെച്ച് രക്തം ചെവിയലൂടെ ഇറങ്ങുന്നത് ശ്രദ്ധയിൽ പെട്ട കൂടെ ഉണ്ടായിരുന്നവർ ആംബുലൻസ് ഡ്രൈവരെ കാര്യം ധരിപ്പിച്ചു.

ഇതോടെ മെഡിക്കൽ കോളെജിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച് ചികിത്സ ആരംഭിക്കുകയായിരുന്നു. ഉടൻ തന്നെ സ്‌കാൻ എടുത്ത് ഉടൻ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ കൂടെ ഉണ്ടായിരുന്നവർ തന്നെ വിളിച്ച് കാര്യങ്ങൾ പറയുകയായിരുന്നുവെന്ന് വി പി റെനീഷ് പറയുന്നു.

താൻ ഉടൻ വരാമെന്നും അവിടുന്ന് ഓപ്പറേഷൻ ചെയ്യരുതെന്നും പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ പല രീതിയിലും ഓപ്പറേഷൻ പെട്ടന്ന് ചെയ്യണമെന്ന് പറഞ്ഞ് സമീപിക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് തങ്ങൾ മെഡിക്കൽ കോളെജിലേക്ക് പോവുകയാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. ഇതോടെ രോഗിയെ കൊണ്ടുപോകാതിരിക്കാൻ രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന വാദവുമായി അവിടുത്തെ ഡോക്ടർമാരും മറ്റ് ജീവനക്കാരും രംഗത്തെത്തുകയായിരുന്നു.

മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാവും. മൊബൈൽ ഐ സി യു ഉള്ള ആംബുലൻസിന് മാത്രമെ കൊണ്ടുപൊകാൻ പറ്റൂ എന്നും ഡോക്ടർമാർ അറിയിച്ചു. കുഴപ്പമില്ല ഇവിടുത്തെ ഐ സി യു ഉള്ള ആംബുലൻസ് വിട്ടു തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ വണ്ടി നാളെ ബ്രെയ്ക്ക് ആണെന്നും വിട്ടു തരാൻ പറ്റില്ലെന്നുമായിരുന്നു മറുപടി. കാലുപിടിച്ച് പറഞ്ഞിട്ടും അവർ ആംബുലൻസ് വിട്ടില്ലെന്നും ഇവിടെ നിന്ന് സർജ്ജറി ചെയ്തോ എന്ന് മറുപടി നൽകുകയായിരുന്നുവെന്നുമാണ് റെനീഷ് വ്യക്തമാക്കുന്നത്.

പിറ്റേന്ന് ഞായറാഴ്ചയാണെന്ന് പോലും ഓർക്കാതെയായിരുന്നു നാളെ ബ്രേയ്ക്ക് ആയതുകൊണ്ട് വിട്ടുതരാൻ പറ്റില്ലെന്ന ഇവരുടെ മറുപടി. പിന്നീട് കോഴിക്കോട് പി വി എസ് ആശുപത്രിയിൽ നിന്ന് ഐ സി യു യൂണിറ്റ് ആംബുലൻസ് വന്നാണ് രോഗിയെ മെഡിക്കൽ കോളെജിൽ എത്തിച്ചത്. അപ്പോഴേക്കും ഒന്നര മണിക്കൂറോളം വൈകിയിരുന്നു. മലബാർ മെഡിക്കൽ കോളെജിൽ ഈ സമയത്തേക്ക് പതിനാലായിരം രൂപയോളം ബിൽ അടക്കേണ്ടിയും വന്നു.

മെഡിക്കൽ കോളെജിലെ ഡോക്ടർമാർ പരിശോധിക്കുകയും ആവശ്യമുണ്ടെങ്കിൽ സർജറി ചെയ്യാം എന്ന് അറിയിക്കുകയാണ് ചെയ്തത്. രോഗി ഇപ്പോൾ അപകട നില തരണം ചെയ്തു വരികയാണ്. സാധാരണ ജനങ്ങളെ പറഞ്ഞ് പേടിപ്പിച്ച് കൊള്ളയടിക്കുന്നതിനെതിരെയും ഐ സിയും ആംബുലൻസ് വിട്ടുതരാതിരിക്കുകയും ചെയ്ത മൊടക്കല്ലൂർ ആശുപത്രിക്കെതിരെ നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP