Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉണ്ണിത്താൻ വധശ്രമക്കേസ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് സിബിഐ കോടതി; പുതിയ കുറ്റപത്രം സമർപ്പിച്ചത് ആക്ഷേപമില്ലെന്ന് ഉണ്ണിത്താൻ നേരിട്ട് ബോധിപ്പിച്ചതിനെ തുടർന്ന്

ഉണ്ണിത്താൻ വധശ്രമക്കേസ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് സിബിഐ കോടതി; പുതിയ കുറ്റപത്രം സമർപ്പിച്ചത് ആക്ഷേപമില്ലെന്ന് ഉണ്ണിത്താൻ നേരിട്ട് ബോധിപ്പിച്ചതിനെ തുടർന്ന്

പി. നാഗരാജ്

തിരുവനന്തപുരം: മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റ പത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.ഉണ്ണിത്താന് ആക്ഷേപമില്ലെന്ന് കോടതിയിൽ നേരിട്ട് ഹാജരായി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചത് .

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 5 പ്രതികളെയും അനുബന്ധ കുറ്റപത്രത്തിൽ പ്രതി ചേർത്ത 2 പ്രതികളെയും ഉൾപ്പെടുത്തി 7 പ്രതികളെയാണ് ഇനി വധശ്രമക്കേസിൽ വിചാരണ ചെയ്യുക. പുഞ്ചിരി മഹേഷ് എന്ന മഹേഷ് , വി.ആർ.അനന്ദ്, എസ്. ഷെഫീക്ക്, ഡിവൈഎസ്‌പിമാരായ സന്തോഷ് .എം. നായർ , എൻ. അബ്ദുൾ റഷീദ് എന്നിവരാണ് 2012 ജൂലൈയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പ്രതികളായിട്ടുള്ളത്. അനുബന്ധ കുറ്റപ ത്രത്തിൻ ഡി വൈ എസ് പി സന്തോഷ് നായരുടെ ബന്ധുവിനെയും മറ്റൊരാളെയുമാണ് സിബിഐ ആറും ഏഴും പ്രതിസ്ഥാനത്ത് ചേർത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP