Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഖി ദുരിതബാധിതർക്കും കുടുംബത്തിനും നൽകിയ വാക്ക് പാലിച്ച് പിണറായി; 179 യുവാക്കൾക്ക് കോസ്റ്റൽ വാർഡന്മാരായി പൊലീസ് സേനയിൽ നിയമനം; തൃശ്ശൂരിലെ നാല് മാസത്തെ ട്രെയിനിങിന് ശേഷം ജോലിയിൽ പ്രവേശിക്കും

ഓഖി ദുരിതബാധിതർക്കും കുടുംബത്തിനും നൽകിയ വാക്ക് പാലിച്ച് പിണറായി; 179 യുവാക്കൾക്ക് കോസ്റ്റൽ വാർഡന്മാരായി പൊലീസ് സേനയിൽ നിയമനം; തൃശ്ശൂരിലെ നാല് മാസത്തെ ട്രെയിനിങിന് ശേഷം ജോലിയിൽ പ്രവേശിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:തീരദേശ പൊലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാരായി 179 പേർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.. സുരക്ഷാ ഭീഷണി നേരിടുന്ന തീരദേശത്തുള്ളവർക്കുള്ള ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിനും തുടക്കമായി.ഓഖി ദുരന്തം തീരദേശത്തെ ആകെ തകർത്തെറിഞ്ഞപ്പോൾ, അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് തീരദേശ ജനതയ്ക്ക് തൊഴിൽ വാഗ്ദാനം നൽകിയത്.മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ആയിരത്തോളം ചെറുപ്പക്കാരിൽ നിന്നും തെരഞ്ഞെടുത്ത 179 പേർക്കാണ് തീരദേശ പൊലീസ് സേനയിൽ കോസ്റ്റൽ വാർഡന്മാരായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറിയത്.

സമയബന്ധിതമായിട്ടാണ് സർക്കാർ വാഗ്ദാനം സാക്ഷാത്ക്കരിച്ചതെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.ഓഖി ദുരന്ത ബാധിതരുടെ ആശ്രിതർക്കടക്കമുള്ളവർക്കാണ് തീരദേശ സേനയിൽ നിയമനം ലഭിച്ചത്. കടലിലെ രക്ഷാ പ്രവർത്തനത്തിനടക്കം ഇവരെ നിയോഗിക്കും.തൃശൂർ പൊലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുക.സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, കോസ്റ്റൽ പൊലീസ് ഡി.ഐ.ജി കെ.പി.ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP