Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവും പകലും വീടിന് ചുറ്റും ചിഹ്നം വിളിച്ച് വിലസുന്ന ആനകൾ; കൃഷി മുഴുവൻ നശിപ്പിച്ചും ആനക്കൂട്ടത്തിന്റെ ശല്യം; അത്യാവശത്തിന് ആശുപത്രിയിലെത്താൻ പോലും സൗകര്യമില്ല; കോട്ടപ്പടി കോട്ടപ്പാറവനത്തിൽ അവശയായ ഭാര്യക്കൊപ്പം തള്ളിനീക്കുന്നത് ദുരിതപൂർണമായ ജീവിതം; ഏത് നിമിഷവും മരണമെത്തുമെന്ന് ഭയത്തിൽ കഴിയുന്ന പൗലോസിന്റെ കഥ

രാവും പകലും വീടിന് ചുറ്റും ചിഹ്നം വിളിച്ച് വിലസുന്ന ആനകൾ; കൃഷി മുഴുവൻ നശിപ്പിച്ചും ആനക്കൂട്ടത്തിന്റെ ശല്യം; അത്യാവശത്തിന് ആശുപത്രിയിലെത്താൻ പോലും സൗകര്യമില്ല; കോട്ടപ്പടി കോട്ടപ്പാറവനത്തിൽ അവശയായ ഭാര്യക്കൊപ്പം തള്ളിനീക്കുന്നത് ദുരിതപൂർണമായ ജീവിതം; ഏത് നിമിഷവും മരണമെത്തുമെന്ന് ഭയത്തിൽ കഴിയുന്ന പൗലോസിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: 68കാരിയായ ഭാര്യക്കൊപ്പം കാടിന് നടുവിൽ ദുരിതപൂർണമായ ജീവിതമാണ് പൗലോസ് നയിക്കുന്നത്. രണ്ടരവർഷത്തോളമായി 68-കാരിയായ ഭാര്യ ലീലാമ്മ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ തളർന്ന് കിടപ്പാണെന്നും അത്യവശ്യഘട്ടിൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ജീവിതമെന്നും 72 -കാരനായ പൗലോസ് വ്യക്തമാക്കുന്നു.

ഇവിടെ എത്തപ്പെട്ടതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവപരമ്പരകളെക്കുറിച്ചും പൗലോസിന്റെ മറുനാടനോട് വിശദമാക്കി.5 വർഷം മുമ്പാണ് ഇവിടെ സ്ഥലം വാങ്ങുന്നത്.സമീപ പ്രദേമായ ക്രാരിയേലിയിലായിരുന്നു മുമ്പ് താമസം.കൈയിലുണ്ടായിരുന്ന തുകയ്ക്ക് ഇവിടെയാണ് സ്ഥലം ഒത്തുകിട്ടിയത്.അക്കാലത്ത് ആന ശല്യം ഇല്ലായിരുന്നു.അത്യവശ്യം കൃഷിപ്പണിയുമായി ജിവിതം മുന്നോട്ടുപോയിരുന്നു.

ഇതിനിടെ് രണ്ടുവർഷം മുമ്പ് ഭാര്യ വീട്ടിൽ മയങ്ങി വീണു.ഏറെ കഷ്ടപ്പെട്ട് കഴിയാവുന്നത്ര വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചു.വിദഗ്ധ പരിശോധനയിൽ രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്നാണ് മയങ്ങി വീണതെന്നും എഴുന്നേൽക്കാൻ കഴിയാത്ത വിധം ശരീരത്തിന് തളർച്ച ബാധിച്ചതായും വ്യക്തമായി.അന്നുമുതൽ കഴിയാവുന്ന രീതിയിൽ ചികത്സിച്ചുവരികയാണ്.മൂത്തമകനും ഇപ്പോൾ ഒപ്പമുണ്ട്.അവന് വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് വീട് പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത്.

അടുത്തിടെയാണ് ആനശല്യം വർദ്ധിച്ചത്.നേരത്തെ രാത്രിമാത്രമായിരുന്നു ആനകൾ സമീപത്തെ കൃഷിയിടങ്ങളിൽ എത്തിയിരുന്നത്.എന്നാൽ ഇപ്പോൾ പകലും വീടിരിക്കുന്നതിനുസമീപം ആനക്കൂട്ടം എത്തുന്നുണ്ട്.കവുങ്ങും തെങ്ങുമെല്ലാം മറിച്ചിട്ട് ചവിട്ടിമെതിച്ച് തിന്ന് മണിക്കൂറുകൾക്കുശേഷമാണ് ആനക്കൂട്ടം മടങ്ങുന്നത്.ആനക്കൂട്ടം എത്തിയെന്ന് ബോദ്ധ്യമായാൽ വാതിലടച്ച് ഭാര്യയുടെ കട്ടിനടുത്ത് എത്തി പ്രാർത്ഥനയുമായിരിക്കും.ദൈവകാരുണ്യത്താൽ ഇതുവരെ ജീവാപയം ഉണ്ടായില്ല.വീടിന് നേരെ ആനക്കൂട്ടത്തിന്റെ ആക്രമണുണ്ടായാൽ ഞങ്ങൾ രണ്ടുപേരും പിന്നെ ജിവനോടെ കാണില്ല.അവളെ വിട്ടിട്ട് ഞാൻ ഒരിടത്തേയിക്കുമില്ല..

വാക്കുകൾ പൂർത്തിയാക്കുമ്പോൾ തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു പൗലോസ്. കോട്ടപ്പടിയിൽ നിന്നും പേഴാട് എത്താൻ മലയാറ്റൂർ ഡിവിഷന് കീഴിലെ വനപ്രദേശത്തുകൂടി 10 കിലോമീറ്ററോളം യാത്ര ചെയ്യണം.നിറയെ കുണ്ടും കുഴിയുമുള്ള ഈ റോഡിലൂടെ ജീപ്പ് മാത്രമാണ് ഇവിടേയ്ക്കെത്തുക.1000-1500 രൂപ കൂലിയായി നൽകിയാലെ ടാക്സി ജീപ്പുകൾ ഇവിടേയ്ക്കെത്താറുള്ളു എന്നും പൗലോസ് പറഞ്ഞു.മൊബൈൽ റെയിഞ്ചില്ലാത്തതിനാൽ ഇവിടെ എന്ത് ആത്യാഹിത മുണ്ടായാലും എറെ വൈകിയായിരുക്കും പുറത്തറിയുക എന്നതാണ് മറ്റൊരുദുരവസ്ഥ. നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുന്ന കുടുംബ സാഹചര്യത്തിൽ ഭാര്യയുടെ ചികത്സയടക്കമുള്ള കാര്യങ്ങൾ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നറിയാതെ മനമുരികിയാണ് താൻ ഒരോദിവസവും തള്ളി നീക്കുന്നതെന്നും പൗലോസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP