Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നത് ബിജെപിയുടെ ദയകൊണ്ട്; കാര്യം കണ്ട് കഴിഞ്ഞപ്പോൾ സിപിഎം മദാമ്മയ്ക്ക് ഒപ്പം പോയി; സിപിഎമ്മിനെ ചതിയന്മാരെന്ന് വിളിച്ചും സോണിയയെ അധിക്ഷേപിച്ചും ശ്രീധരൻ പിള്ള

സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നത് ബിജെപിയുടെ ദയകൊണ്ട്; കാര്യം കണ്ട് കഴിഞ്ഞപ്പോൾ സിപിഎം മദാമ്മയ്ക്ക് ഒപ്പം പോയി; സിപിഎമ്മിനെ ചതിയന്മാരെന്ന് വിളിച്ചും സോണിയയെ അധിക്ഷേപിച്ചും ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും ബിജെപി. ഇത്തവണ കേരള സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയാണ് അധിക്ഷേപവുമായി രംഗത്ത് വന്നത്.സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ആണ് ശ്രീധരൻപിള്ള സോണിയയെ ആക്ഷേപിച്ചു കൊണ്ടു സംസാരിച്ചത്. കണ്ണൂരിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

1999-ൽ ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്‌പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാർട്ടി പദവി നിലനിർത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാൽ പിന്നീട് മദാമ്മയ്‌ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു - ഇത്തരത്തിലാണ് ശ്രീധരൻപിള്ള സോണിയ ഗാന്ധിയെ അധിക്ഷേപിച്ചത്ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പുറത്ത് നിന്ന് പിന്തുണ നൽകിയ സംഭവമാണ് ശ്രീധരൻപിള്ള ബിജെപിയോടുള്ള ചതിയായി വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP