Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സേവനങ്ങളെല്ലാം ഇനി ഡിജിറ്റൽ; അറിയിപ്പുകൾ മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഇനി ഓൺലൈൻ; സംസ്ഥാനത്ത് സർവകലാശാലകളെല്ലാം സ്മാർട്ടാകുന്നു

സേവനങ്ങളെല്ലാം ഇനി ഡിജിറ്റൽ; അറിയിപ്പുകൾ മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഇനി ഓൺലൈൻ; സംസ്ഥാനത്ത് സർവകലാശാലകളെല്ലാം സ്മാർട്ടാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കി മാറ്റുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തിയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാകും. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെയാണ് നൽകുക. ഫീസുകൾ ഓൺലൈനിൽ അടയ്ക്കാൻ ഇപ്പോൾ തന്നെ സംവിധാനമുണ്ട്. എംജി സർവകലാശാല വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

കൂടാതെ, ഓൺലൈൻ ചോദ്യപേപ്പറും ഓൺലൈൻ ചോദ്യബാങ്കും തയാറാക്കും. എംജി സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അര മണിക്കൂർ മുന്പ് ഓൺലൈനിൽനിന്ന് ചോദ്യപേപ്പർ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പലിന് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കുന്നത്.ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം നിലവിൽ വരുന്നതോടെ ചോദ്യപേപ്പർ മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാകും. സിസിടിവി കാമറ ഉപയോഗിച്ച് കോളജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP