Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്നു കൊച്ചി മെട്രോയ്ക്ക് ഫീഡർ സർവ്വീസായി ഇലക്ട്രിക് ഓട്ടോകൾ; മിനിമം നിരക്ക് പത്ത് രൂപ; ഷെയർ ഓട്ടോ മാതൃകയിൽ ആരംഭിക്കുന്ന സർവ്വീസിൽ ഒരേ സമയം നാല് പേർക്ക് യാത്രസൗകര്യം

വരുന്നു കൊച്ചി മെട്രോയ്ക്ക് ഫീഡർ സർവ്വീസായി ഇലക്ട്രിക് ഓട്ടോകൾ; മിനിമം നിരക്ക് പത്ത് രൂപ; ഷെയർ ഓട്ടോ മാതൃകയിൽ ആരംഭിക്കുന്ന സർവ്വീസിൽ ഒരേ സമയം നാല് പേർക്ക് യാത്രസൗകര്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിനിമം ചാർജ് പത്ത് രൂപ നിരക്കിൽ പുതിയ ഓട്ടോ സർവ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ കീഴിൽ കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകൾക്കാണ് മിനിമം ചാർജ് പത്ത് രൂപ.കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് പിന്നിൽ. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനാണ് പത്ത് രൂപ. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇലക്ട്രിക് ഓട്ടോയിൽ നാല് പേർക്കാണ് ഇരിക്കാൻ സാധിക്കുക. ഓരോ യാത്രക്കാരനും പത്ത് രൂപ വീതം നൽകണം. ഷെയർ ഓട്ടോ മാതൃകയിലാണ് സർവ്വീസ് നടത്തുക.

ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറ് മെട്രോ സ്റ്റേഷനുകിലാണ് ഇലക്ട്രിക് ഓട്ടോയുടെ സർവ്വീസുള്ളത്. ഇലക്ട്രിക് ഓട്ടോ ഒരു തരത്തിലും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകില്ല എന്നതാണ് ഇ-ഓട്ടോയുടെ പ്രധാന ഗുണം. ജിപിഎസ് സംവിധാനമുള്ളതിനാൽ യാത്രക്കാരന്റെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കും.കൈനറ്റിക് ഗ്രീൻ എന്ന കമ്പനിയാണ് ഇലക്ട്രിക് ഓട്ടോകൾ നിർമ്മിച്ച് നൽകിയിരിക്കുന്നത്. ഒരു ദിവസം 100 രൂപ വാടകയായി കൈനറ്റിക് കമ്പനിക്ക് സൊസൈറ്റി നൽകണം. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ടിയുസിഐ, എസ്ടിയു, ബിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവർക്ക് ഒരു ദിവസത്തെ ശമ്പളം 600 രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP