Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹയർസെക്കൻഡറി സ്‌കൂളുകളിൽ അച്ചടക്കം കുറയുന്നു; അദ്ധ്യാപകർക്ക് അനങ്ങാപ്പാറ നയം; സുഖിയന്മാരായി നിരവധി അദ്ധ്യാപക തസ്തിക; പ്രശ്‌നം ചൂണ്ടിക്കാണിച്ച് അധികൃതർക്ക് കത്തയച്ച് രക്ഷിതാക്കൾ

ഹയർസെക്കൻഡറി സ്‌കൂളുകളിൽ അച്ചടക്കം കുറയുന്നു; അദ്ധ്യാപകർക്ക് അനങ്ങാപ്പാറ നയം; സുഖിയന്മാരായി നിരവധി അദ്ധ്യാപക തസ്തിക; പ്രശ്‌നം ചൂണ്ടിക്കാണിച്ച് അധികൃതർക്ക് കത്തയച്ച് രക്ഷിതാക്കൾ

കോഴിക്കോട്:സംസ്ഥാനത്ത് ഏറ്റവും അച്ചടക്ക പ്രശ്നമുണ്ടാകുന്നത് ഹയർസെക്കൻഡറി സ്‌കൂളുകളിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധിക്യതർ സാക്ഷ്യപ്പെടുത്തുന്നു.ക്യത്യമായി പറഞ്ഞാൽ പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലാണ് വിദ്യാർത്ഥികളിലാണ് കൂടുതൽ അച്ചടക്ക പ്രശ്നമുണ്ടാക്കുന്നത്.എന്നാൽ ഇവിടങ്ങളിൽ പ്രിൻസിപ്പൾമാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ നിരവധി രക്ഷിതാക്കളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആർ.ഡി.ഡി.ക്ക് കത്തയച്ചിരിക്കുന്നത്.വിദ്യാർത്ഥികൾ അച്ചടക്ക പ്രശ്നങ്ങൾക്കിടയാക്കുന്നതിന് പിന്നിൽ പ്രിൻസിപ്പളിന്റെയും അദ്ധ്യാപകരുടെയും നിലപാടാണെന്നാണ് കത്തിലെ പ്രധാന പരാമർശം.കണ്ണൂർ ജില്ലയിലെ ചില രക്ഷിതാക്കൾ ആർ.ഡി.ഡി.ക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്.

സ്‌ക്കൂൾ സമയങ്ങളിൽ ക്ലാസിൽ കയറാതെ മുങ്ങി നടക്കുന്നതും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഇടപെടാതെ മാറി നിൽക്കുന്നതുമാണ് അദ്ധ്യാപകരുടെ അടിസ്ഥാന പ്രശ്നമെന്ന് രക്ഷിതാക്കൾ പറയുന്നു.കേവലം കോളേജ് സ്‌റ്റൈലാണ് ചില ഹയർസെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപകരുടെ നിലപാടത്രെ.ഇതാണ് വിദ്യാർത്ഥികളുടെ അച്ചടക്ക പ്രശ്നത്തിനിടയാക്കുന്നതെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.ചില ഹയർസെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപകർ സൈഡ് ബിസിനസിലും യൂനിയൻ പ്രവർത്തനത്തിലും സജീവമാണ്.

ശക്തമായ നിയമം നടപ്പിലാക്കാൻ പല അദ്ധ്യാപകരും മടി കാണിക്കുന്നതായി അദ്ധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.പ്രശ്നത്തിൽ ഇടപെടുന്ന അദ്ധ്യാപകരെ വളഞ്ഞിട്ട് അക്രമിക്കുന്ന രീതിയാണ് പല രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നുമാണ് അദ്ധ്യാപകരുടെ വിശദീകരണം.അതുകൊണ്ട് തന്നെ പല അദ്ധ്യാപകരുടെയും ആത്മാർത്ഥ ചോർന്ന് പോകുന്നതെന്നും അദ്ധ്യാപകർ പറഞ്ഞു.

ചില വിഷയങ്ങളിലെ അദ്ധ്യാപകർ എല്ല് മുറിയെ പണിയെടുക്കാൻ വിധിക്കപ്പെടുമ്പോൾ ചില വിഷയങ്ങളിലെ അദ്ധ്യാപകർ സുഖജീവിതം നയിക്കുന്നതായാണ് പ്രധാന പരാതി.നേരത്തെ പല സ്‌ക്കൂളുകളിലും മൂന്നും നാലും സെക്കൻന്റ് ലാഗേജ് അദ്ധ്യാപകരെ നിയമിച്ചിരുന്നു.സംസ്ഥാനത്ത് 2000 ത്തിൽ അനുവദിച്ച ഹയർസെക്കൻഡറി സ്‌ക്കൂളുകളിലാണ് നാല് സെക്കന്റ് ലാഗേജിന്റെ അദ്ധ്യാപകരെ നിയമിച്ചത്.2010 കൾക്ക് ശേഷം ഹയർസെക്കൻഡറി സ്‌ക്കൂളുകളായി ഉയർത്തപ്പെട്ട സ്‌ക്കൂളുകളിൽ ഏതെങ്കിലും രണ്ട് സെക്കൻഡ് ലാഗേജിന്റെ അദ്ധ്യാപകരെ മാത്രമാണ് നിയമിക്കാൻ അനുമതി നൽകിയിട്ടുള്ളത്.അവരാകട്ടെ വിരളിലെണ്ണാവുന്ന പിരീഡുകൾ മാത്രമാണ് ക്ലാസിൽ പേകേണ്ടത്.

സയൻസ് വിഷയങ്ങളിൽ ബോട്ടണി,സോളജി വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ ചില ദിവസങ്ങളിൽ ഒരു പിരീഡ് മാത്രം ക്ലാസിൽ പോകേണ്ടവരുമുണ്ട്.എന്നാൽ ഫിസിക്സ്,കെമസ്ട്രി,മാത്സ് എന്നീ വിഷയങ്ങൾക്കുള്ള അതേ രീതി തന്നെയാണ് ബോട്ടണി,സോളജി അദ്ധ്യാപകർക്കുള്ളത്.അവർക്ക് മറ്റ് ജോലി നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന അഭിപ്രായം വിദ്യാഭ്യാസ അധികാരികളിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP