Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ-മെയിൽ ഐഡി ഹാക്കിങ് വഴി തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കൻ വംശജർ പിടിയിൽ; വിവിധയിടങ്ങളിൽ നിന്നായി സംഘം തട്ടിയെടുത്തത് ഒന്നരക്കോടിയലിധികം രൂപ; സൈബർ സെല്ലിന്റെ സഹായത്തോടെ ആഫ്രിക്കൻ സംഘം ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത് സാഹസികമായി

ഇ-മെയിൽ ഐഡി ഹാക്കിങ് വഴി തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കൻ വംശജർ പിടിയിൽ; വിവിധയിടങ്ങളിൽ നിന്നായി സംഘം തട്ടിയെടുത്തത് ഒന്നരക്കോടിയലിധികം രൂപ; സൈബർ സെല്ലിന്റെ സഹായത്തോടെ ആഫ്രിക്കൻ സംഘം ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടിയത് സാഹസികമായി

കെ എം അക്‌ബർ

ഗുരുവായൂർ: ഇ മെയിൽ ഐഡി ഹാക്കിങ് നടത്തി കോടികൾ തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കൻ വംശജർ പിടിയിൽ. ക്രിസ്റ്റ്യൻ ഒബീജി, പാസ്‌കൽ അഹിയാദ്, സാംസൺ അക്വിലേ ഫിബിലി എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡിന്റെ പിടിയിലായത്. പ്രവാസിയും ചാവക്കാട് തിരുവത്ര കാഞ്ഞിരപറമ്പിൽ കെ എൻ ശശിയുടെ ബാങ്ക് ഓഫ് ബറോഡ ഗുരുവായൂർ ബ്രാഞ്ചിൽ നിന്ന് രണ്ടു തവണയായി 21.80 ലക്ഷം തട്ടിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ഡിസംബർ 17നായിരുന്നു തട്ടിപ്പ്. പരാതിയെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിലൂടെ പണം മാറ്റിയ അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ, ഒമ്പത് എ.ടി.എം. കാർഡുകൾ, 22 ഫോണുകൾ, മൂന്ന് ലാപ് ടോപ്പുകൾ എന്നിവ പിടികൂടി. കൂടുതൽ അന്വേഷണം തുടരുന്നതായി കമ്മീഷണർ യതീഷ് ചന്ദ്ര പറഞ്ഞു. അതേസമയം സാധാരണക്കാരെ കരുവാക്കിയാണ് ആഫ്രിക്കൻ സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

വിവിധയിടങ്ങളിൽ നിന്നായി ഒന്നരക്കോടിയലിധികം രൂപ സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ആഡംബര ജീവിതത്തിനായാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചിരുന്നത്. ഗുരുവായൂരിലെ ബാങ്ക് തട്ടിപ്പ് അന്വേഷണം ചെന്നെത്തിയത് ഡൽഹിയിലെ ഒരു സാധാരണക്കാരനിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് തന്റേതാണെന്ന് സമ്മതിച്ച ഇയാൾ പക്ഷേ അക്കൗണ്ടും, എ.ടി.എം കാർഡും ഉപയോഗിക്കുന്നത് താനല്ലെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ പഴുതടച്ച് അന്വേഷണത്തിനൊടുവിലാണ് ആഫ്രിക്കൻ സംഘം പിടിയിലായത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ആഫ്രിക്കൻ സംഘം ബ്ലാംഗൂരിലാണെന്ന് കണ്ടെത്തിയത്. കായികമായി എതിർത്ത സംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ നാട്ടിൽ കൊട്ടാര സാദൃശമായ വീടുകളാണ് തട്ടിപ്പു പണം ഉപയോഗിച്ച് നിർമ്മിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്ഐ വിമോദ്, സൂരജ്, ഫീസ്റ്റോ, ലിന്റോ ദേവസി, സുധീർ കുമാർ, നിതിൻ, ധനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP