Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെമ്മാട് ദാറുൽ ഹുദയിലെ സിബാഖ് കലോത്സവത്തിൽ നാടക ഷോർട്ട് ഫിലിം മത്സരം; ഖേദപ്രകടനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ

ചെമ്മാട് ദാറുൽ ഹുദയിലെ സിബാഖ് കലോത്സവത്തിൽ നാടക ഷോർട്ട് ഫിലിം മത്സരം; ഖേദപ്രകടനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ

എം പി റാഫി

മലപ്പുറം: ചെമ്മാട് ദാറുൽ ഹുദയിലെ സിബാഖ് കലോത്സവത്തിൽ നാടക, ഷോർട്ട് ഫിലിം മത്സരത്തെ തുടർന്ന് ഖേദപ്രകടനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. ഇനി ഉണ്ടാകില്ലെന്നും മറ്റു ക്യാമ്പസിലെ കുട്ടികളാണ് ഇസ്ലാമിന് യോജിക്കാൻ പറ്റാത്ത മത്സരങ്ങൾ അവതരിപ്പിച്ചതെന്നും വിശദീകരണം.

കഴിഞ്ഞ ദിവസ ദാറുൽ ഹുദയിൽ നടന്ന സിബാഖ് കലോത്സവത്തിൽ നാടക, ഷോർട്ട് ഫിലിം നിർമ്മാണ മത്സരങ്ങൾ നടത്തിയതിൽ ഖേദ പ്രകടനവുമായാണ് ഇകെ വിഭാഗം സമസ്ത എത്തിയിരിക്കുന്നത്. മത്സരങ്ങളുടെ സമാപന സംഗമത്തിൽ പ്രസിഡന്റ് ജിഫ്രി തങ്ങളാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കാനിടയാക്കിയതിൽ നിർവാജ്യം ഖേദിക്കുന്നതായി അറിയിച്ചത്.

സ്ഥാപനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിത്. അവതരിപ്പിക്കാൻ ചില വിഷയങ്ങൾ നൽകിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാപ്പെടാതെയാണ് അവതരിപ്പിക്കപ്പെട്ടത്. മറ്റു ക്യാമ്പസിലെ കുട്ടികളാണ് ഇസ്ലാമിന് യോജിക്കാൻ പറ്റാത്ത മത്സരങ്ങൾ അവതരിപ്പിച്ചത്. സമസ്തയുടെ ആശയ ആദർശങ്ങൾക്ക് വിരുദ്ധമായ കാര്യമാണിത്. കുട്ടികളിൽ നിന്ന് അബദ്ധം സംഭവിച്ചതാണ്. കുട്ടികളുടെ പ്രായമാണ് പ്രശ്നം. അവർക്ക് ആവേശം നൽകുന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

അവസാന നാൾ വരെ ഈ ക്യാമ്പസിൽ ഇത്തരമൊരു സംഭവം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു തരുന്നതായും അദ്ദേഹം പറഞ്ഞു. വിധി കർത്താക്കളായി വന്നവ പുത്തൻവാദികളാണ് ഇതിനെ പരസ്യപ്പെടുത്തിയത്. പുത്തൻ വാദികളോട് അതിർവരമ്പിടണം. ഇത് വിട്ടുകടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന കലാമേളയിൽ ഇസ്ലാമിക ദ്അവ സ്‌കിറ്റ് എന്ന പേരിൽ നാടകവും വിദ്യാർത്ഥികൾ അഭിനയിച്ച ഷോർട്ട് ഫിലിം മത്സരവും നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP