Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് പരീക്ഷ എഴുതാൻ അനുവദിക്കാതെ ശിക്ഷ; മദർ സുപ്പീരിയർ നടത്തിയത് പ്രതികാര നടപടി തന്നെയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക നായകർ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് പരീക്ഷ എഴുതാൻ അനുവദിക്കാതെ ശിക്ഷ; മദർ സുപ്പീരിയർ നടത്തിയത് പ്രതികാര നടപടി തന്നെയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക നായകർ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിക്കെതിരേ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. സ്ഥലംമാറ്റത്തിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും സംഭവത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

സാഹിത്യകാരന്മാരായ സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി, സാമൂഹിക പ്രവർത്തക കവിതാ കൃഷ്ണൻ എന്നിവരുൾപ്പെടെ 56 പേർ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇവർക്കുപുറമേ 12 സ്ത്രീവിമോചന സംഘടനകളും കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം. മിഷിണറീസ് ഓഫ് ജീസസ് മദർ സുപ്പീരിയർ കന്യാസ്ത്രീകളോട് പ്രതികാരം ചെയ്യുകയുമാണെന്നാണ് സാംസ്‌കാരിക പ്രവർത്തകർ ആരോപിച്ചു. ബിഷപ്പിനെതിരേ പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പംനിന്നവരെ മാത്രമാണ് സ്ഥലംമാറ്റിയിരിക്കുന്നതെന്നും സിസ്റ്റർ നീന റോസിനെ അവസാന വർഷ ബിരുദ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നും കത്തിൽ പറയുന്നു.

പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള കുറുവിലങ്ങാട് മഠത്തിൽനിന്ന് കന്യാസ്ത്രീകളെ മാറ്റരുതെന്നും സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. സ്ഥലംമാറ്റത്തിനെതിരേ നേരത്തെ കന്യാസ്ത്രീകളും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സാംസ്‌കാരിക പ്രവർത്തകരും സന്നദ്ധ സംഘടനകളും വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP