Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെ പ്രളയ സെസിൽ നിന്ന് ഒഴിവാക്കും; ആയിരം കോടിരൂപയുടെ ആരോഗ്യ ഇൻഷുറൻസെന്ന് ധനമന്ത്രി തോമസ് ഐസക്

ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെ പ്രളയ സെസിൽ നിന്ന് ഒഴിവാക്കും; ആയിരം കോടിരൂപയുടെ ആരോഗ്യ ഇൻഷുറൻസെന്ന് ധനമന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നൽകുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ല. ബജറ്റിൽ ആയിരം കോടിരൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രളയാനന്തര പുനർനിർമ്മാണത്തിനുള്ള ധനസമാഹരണത്തിന് ജി.എസ്.ടിക്കുമേൽ ചുമത്തുന്ന ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതിവേണ്ടെന്ന് ധനമന്ത്രി പറയുന്നു. ഒരു ശതമാനം അനുമാനനികുതി നൽകുന്നതിനാൽ ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ ഈ സെസിൽ നിന്ന് ഒഴിവാക്കുകയാണ്. നാൽപതിനായിരത്തോളം വ്യാപാരികൾ ഒരു ശതമാനം അനുമാനനികുതി നൽകുന്നു എന്നാണ് കണക്ക്.

ജി.എസ്.ടി റിട്ടേണുകൾ പൂർണമായി സമർപ്പിക്കുന്നതിന് പിന്നാലെ നികുതിവെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങും. 3000 കോടി ഈയിനത്തിൽ കിട്ടുമെന്നാണ് പ്രതീക്ഷ. നികുതി ഇളവ് ചെയ്യാതെ പിഴ കുറച്ച് വാറ്റ് നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കും. ആറായിരം കോടിരൂപയുടെ അധികവിഭവസമാഹരണമാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ ബജറ്റിൽ വിഭാവനം ചെയ്ത ചെലവുചുരുക്കൽ വേണ്ടത്ര വിജയിച്ചില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കൃത്യമായ രൂപരേഖ ഇത്തവണ ബജറ്റിലുണ്ടാകും.

വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെ നാലുവരിപ്പാത നിർമ്മിക്കും. ഇരുവശത്തുമായി വ്യവസായമേഖലകൾ വിഭാവനം ചെയ്യുന്ന വളർച്ചാ ഇടനാഴിയായി ഈ പാത മാറും. പശ്ചാത്തലസൗകര്യമേഖലയിൽ കിഫ്ബി വഴി ഈ വർഷം പതിനായിരം കോടിരൂപ ചെലവഴിക്കും. പെൻഷൻ പ്രായം ഈ സർക്കാരിന്റെ കാലത്ത് വർധിപ്പിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP