Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് നേതാവ് പ്രതിയാക്കപ്പെട്ട ലൈംഗിക പീഡനക്കേസിലെ വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകിയെന്നാരോപണം; യൂത്ത് കോൺഗ്രസ് നേതാവിന് കോൺഗ്രസ് ഓഫീസിൽ വെച്ച് മർദ്ദനമേറ്റു

കോൺഗ്രസ് നേതാവ് പ്രതിയാക്കപ്പെട്ട ലൈംഗിക പീഡനക്കേസിലെ വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകിയെന്നാരോപണം; യൂത്ത് കോൺഗ്രസ് നേതാവിന് കോൺഗ്രസ് ഓഫീസിൽ വെച്ച് മർദ്ദനമേറ്റു

കെ എം അക്‌ബർ

ചാവക്കാട്: കോൺഗ്രസ് നേതാവ് പ്രതിയാക്കപ്പെട്ട ലൈംഗിക പീഡനക്കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിന് കോൺഗ്രസ് ഓഫീസിൽ മർദനമേറ്റു. യൂത്ത് കോൺഗ്രസ് മുനക്കകടവ് ബൂത്ത് പ്രസിഡന്റ് ഷുഹൈബിനാണ് മർദനമേറ്റത്. കടപ്പുറം മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവനിൽ വച്ചാണ് സംഭവം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥയുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചുചേർത്തിരുന്നത്. ഈ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഷുഹൈബിനെ കോൺഗ്രസ് ബ്ലോക്ക് ട്രഷറർ നാസർ, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ റസാക്ക്, ഐഎൻടിയുസി പ്രവർത്തകൻ ഇസ്മായിൽ എന്നിവർ ചേർന്നാണ് മർദിച്ചത്. ഓഫീസിൽ കയറിയ ഉടനെ ഷുഹൈബിനെ തള്ളിപ്പുറത്താക്കാൻ സംഘം ശ്രമിക്കുകയായിരുന്നു.

ഇതേ സമയം ഡിസിസി സെക്രട്ടറി കെ ഡി വീരമണി, മണ്ഡലം പ്രസിഡന്റ് സി മുസ്താക്കലി തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു. ഉടൻ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കോൺഗ്രസ് നേതാവും കടപ്പുറം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കെ എം ഇബ്രാഹിമിനെതിരേ കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായിരുന്ന യുവതി നൽകിയ ലൈംഗിക പീഡനക്കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകിയത് താനാണെന്ന് ആരോപിച്ചാണ് മർദിച്ചതെന്ന് ഷുഹൈബ് പറഞ്ഞു. ലൈംഗിക പരാതിയെ തുടർന്ന് കെ എം ഇബ്രാഹിമിനെതിരേ പൊലീസ് കേസെടുത്തപ്പോൾ ഇബ്രാഹിമിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബ് രംഗത്തെത്തിയിരുന്നു. തന്നെ മർദ്ദിച്ചവർക്കെതിരേ ഷുഹൈബ് ചാവക്കാട് പൊലീസിൽ പരാതി നൽകി. കെപിസിസി, ഡിസിസി നേതൃത്വങ്ങൾക്കും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP