Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിറ്റലായി മുന്നേറിയ രാജ്യത്ത് ആചാരങ്ങൾ പിന്നോട്ട് വലിക്കുന്നു; ആർ.എസ്.എസും ബിജെപിയും ശ്രിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ: ജാതി മത താൽപര്യങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന പോരാട്ടം അഭിനന്ദനീയമെന്ന് സംവിധായകൻ പാ രഞ്ജിത്ത്

ഡിജിറ്റലായി മുന്നേറിയ രാജ്യത്ത് ആചാരങ്ങൾ പിന്നോട്ട് വലിക്കുന്നു; ആർ.എസ്.എസും ബിജെപിയും ശ്രിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ: ജാതി മത താൽപര്യങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന പോരാട്ടം അഭിനന്ദനീയമെന്ന് സംവിധായകൻ പാ രഞ്ജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർ.എസ്.എസും ബിജെപിയും ശ്രിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് സംവിധായകൻ പാ രഞ്ജിത്ത്. ആർത്തവ അയിത്തത്തിനെതിരേ കൊച്ചിയിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പാ രഞ്ജിത്ത് ഒരു സ്വകാര്യ ാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.ആർ.എസ്.എസ്സും ബിജെപി സർക്കാറും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അതിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാന വിഷയമാണ്. ഏറെ വെല്ലുവിളി നിറഞ്ഞതാണ്- പാ രഞ്ജിത്ത് പറഞ്ഞു.

ഇന്ത്യ മുഴുവൻ സ്ത്രീകളെ സംബന്ധിച്ച പ്രശ്നങ്ങൾ അരങ്ങേറുകയാണ്. എല്ലാ മേഖലയിൽ നിന്നും സ്ത്രീകൾ ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാലും ജാതി-മതം ഇവയുടെ പേരിൽ പൗരോഹിത്യം അധികാരം ഉറപ്പിക്കുന്നുണ്ട്. അതിനെ എതിർത്ത് കേരളത്തിൽ ഒരു സാംസ്‌കാരിക പോരാട്ടം നടക്കുന്നു.

ജാതി സമത്വം, ലിംഗ സമത്വം ഇവ അനിവാര്യമാണ്. ഡിജിറ്റലായി ഇന്ത്യ മുന്നേറി എന്ന് പറയുന്ന അവസ്ഥയിലും ആചാരങ്ങൾ നമ്മളെ പിന്നോട്ട് കൊണ്ടുപോകുന്നു. ജാതി ചിന്ത ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമാണ്, ലിംഗ നീതി ഇന്ത്യയ്ക്ക് ഏറ്റവും അനിവാര്യമായതും. അതുകൊണ്ട് നമ്മൾ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യണം- പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP