Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാദാപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് പി.വി സി. പൈപ്പിനുള്ളിൽ ഉമിയും മരപ്പൊടിയും ചേർത്ത് ഒളിപ്പിച്ച ബോംബുകൾ; വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം

നാദാപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് പി.വി സി. പൈപ്പിനുള്ളിൽ ഉമിയും മരപ്പൊടിയും ചേർത്ത് ഒളിപ്പിച്ച ബോംബുകൾ; വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാദാപുരം കക്കംവള്ളി ശാദുലി റോഡിലെ ഈങ്ങോളിമുക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.രണ്ട് ഭാഗത്തും അടപ്പള്ള പി.വി സി. പൈപ്പിനുള്ളിൽ ഭദ്രമായ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകൾ. രണ്ട് പറമ്പുകളുടെ അതിർത്തി തിരിക്കാൻ കല്ല് ഇടാൻ വേണ്ടി തൊഴിലാളികുഴി എടുക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.രാവിലെ പതിനൊന്ന് മണിയോടെ പറമ്പിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളിയോട് കൈക്കോട്ട് കൊണ്ട് പി.വി സി. പൈപ്പിനോട് തട്ടി.സംശയം തോന്നിയ തൊഴിലാളി വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പി.വി സി.പെപ്പിനുള്ളിൽ ഭദ്രമായി സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്.സ്റ്റീൽ ബോംബിൽ തട്ടിയാൽ അപകടമുണ്ടാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാല് ഇഞ്ച് വീതിയും ഒരു മീറ്റർ നീളമുള്ള പി.വി സി. പൈപ്പിനുള്ളിൽ ഉമിയും മരപ്പൊടിയും നിറച്ച നിലയിലായിരുന്നു. സ്റ്റീൽ ബോംബുകൾ കണ്ടെടുത്തതിനെ തുടർന്ന് റൂറൽ എസ്‌പി.ജയ് ദേവ് ,വടകര എ. എസ്‌പി.വിവേക് കുമാർ, നാദാപുരം ഡി.വൈ.എസ്‌പി. ഇ. സുനിൽ കുമാർ എന്നിവർ സ്റ്റീൽ ബോംബ് പരിശോധിച്ചു.ബോംബ് സ്‌ക്വാഡ് എഎസ്ഐ.എം.എം.ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സംഘം ചേലക്കാട് ക്വാറിയിൽ സ്റ്റീൽ ബോംബ് നിർവീര്യമാക്കി.സ്റ്റീൽ ബോംബിൽ വെടിമരുന്നും കരിങ്കല്ലുമാണുണ്ടായത്.നിർമ്മാണത്തിലെ അപാകത മൂലം ഓരോ സ്റ്റിൽ ബോംബും നിർവ്വീര്യമാക്കുന്നതിനിടെ സ്ഫോടനമുണ്ടായില്ല. അതേ തുടർന്ന് സ്റ്റീൽ ബോംബിലെ മരുന്ന് പുറത്തെടുത്ത്

കത്തിച്ചാണ് സ്റ്റീൽ ബോംബ് നിർവ്വീര്യമാക്കിയത്. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സ്റ്റീൽ ബോംബിന് പഴക്കമുണ്ടെന്നാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം.അഞ്ച് വർഷത്തിനിടെ നാദാപുരം മേഖലയിൽ നിന്നും വൻ തോതിൽ ബോംബ് ശേഖരങ്ങൾ കണ്ടെടുത്തിട്ടും ഉറവിടം കണ്ടെത്താൻ സാധിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു.ഒടുവിൽ കക്കംവള്ളി ശാദുലി റോഡിൽ ഈങ്ങോളിമുക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 9 സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്ത്.

നിരവധി ബോംബുകൾ കണ്ടെടുത്ത സംഭവമുണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.കേസെടുത്ത് അന്യേഷണം നടത്തുന്നുവെന്ന പതിവ് പല്ലവി ഉരുവിടുക മാത്രമാണ് പൊലീസ് ചെയ്യുന്നത്.പലപ്പോഴും പ്രദേശത്തെ നാട്ടുകാരോ തൊഴിലാളികളോ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോംബുകൾ കണ്ടെടുക്കുന്നത്.ഈ കേസുകളിൽ പ്രതികളെ കണ്ടെത്താനോ വിശദമായ അന്യേഷണം നടത്താനോ പലപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല.

ബോംബുകൾ നിർമ്മിക്കുമ്പോൾ കൊല്ലപ്പെടുകയും പരിക്ക് പറ്റുന്ന നിരവധി സംഭവങ്ങൾ നാദാപുരത്തുണ്ട്.നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെയാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്.തെരുവമ്പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.എന്നാൽ അനുഭവത്തിൽ നിന്നും പഠിക്കാൻ പോലും ബോംബ് നിർമ്മാണം കുല തൊഴിലായി സ്വീകരിക്കുന്ന ക്രമിനൽ സംഘം തയ്യാറാകാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP