Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ച നടപടിക്ക് എതിരെ കെ എസ് യു; ഗവർണ്ണറെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്

വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ച നടപടിക്ക് എതിരെ കെ എസ് യു; ഗവർണ്ണറെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷയിൽ ഉണ്ടാകുന്ന കാല താമസവും പരീക്ഷ മാറ്റിവെക്കൽ പോലെയുള്ള സംഭവങ്ങളും ഉണ്ടാകരുത് എന്ന ചാൻസിലറുടെ മുൻകാല ഉത്തരവുകൾ നിലനിൽക്കെ സർക്കാർ വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്ന നടപടി തികച്ചും അപലപനീയമാണ് . ഇതിനെതിരെ കെ എസ് യു ഗവർണ്ണർക്ക് പരാതി നൽകും . ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാർത്ഥികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത് . ഇതിനായി വിദ്യാർത്ഥികളുടെ ഇടയിൽ നിന്നുപോലും വ്യാപകമായ പണ പിരിവാണ് നടത്തുന്നത്.

ഹൈക്കോടതി ഉത്തരവിനെ മറികടന്ന് സർക്കാർ സ്വകാര്യ സ്‌കൂൾ വാഹനങ്ങൾ വനിതാ മതിലിന്റെ വിജയത്തിനായി ഉപയോഗിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തികളെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ല .സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വനിതാമതിൽ പോലെയുള്ള പരിപാടിയിൽ വിദ്യാർത്ഥികളെയും സ്‌കൂൾ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഗവർണ്ണറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP