Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടി പ്രവർത്തകർ തന്നെ മർദ്ദിച്ചു; മാങ്കുളം പഞ്ചായത്തിൽ സിപിഎം അംഗം രാജി വച്ചതോടെ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; ഇടതിനും വലതിനും ഇപ്പോൾ ആറ് അംഗങ്ങൾ വീതം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മാങ്കുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രവീന്ദ്രൻ കുഞ്ഞപ്പൻ രാജി വച്ചു. രജിസ്‌ടേഡ് തപാലിലാണ് സി പി എം പ്രതിനിധിയായ ഇദ്ദേഹം രാജിക്കത്ത് പഞ്ചയത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തത്.ഇദ്ദേഹത്തിന്റെ രാജിയോടെ 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി പി എം 6, സിപിഐ 1 ഉൾപ്പെടെ എൽ ഡി എഫിനെ 7 അംഗങ്ങളും കോൺഗ്രസ് 4, കേരളാ കോൺഗ്രസ് (എം) 2 ഉൾപ്പെടെ 6 അംഗങ്ങളാണുള്ളത് .

രവിന്ദ്രൻ രാജിവച്ചതോടെ ഇരു മുന്നണികളുടെയും അംഗസംഖ്യ തുല്യമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രണ്ടംഗ സംഘം ആനക്കുളത്തു വച്ച രവിന്ദ്രനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു ആക്രമണത്തിനു പിന്നിൽ സി പി എം പ്രവർത്തകരാണെന്നു രവിന്ദ്രൻ ആരോപിച്ചിരുന്നു.എന്നാൽ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിച്ചതാണ് രാജിക്ക് കാരണമായിരിക്കുന്നത്. പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നാണ് ഒന്നാം വാർഡയായ ആനക്കുളത്തു നിന്നും ഇദ്ദേഹം അംഗമായത് കേരളാ കോൺഗ്രസ് (എം) ലെ പി പി സോമനെ 2 വോട്ടുകൾക്കാണ് രവിന്ദ്രൻ തോൽപ്പിച്ചത്.രാജി ക്കത്ത് തപാലിൽ ലഭിച്ചിട്ടുണ്ടെന്നും ഇത് ഉടനെ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും സെക്രട്ടറി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP