Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ബസിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പടെ 22 പേർ; മൂന്ന് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് ചെന്നൈ സ്വദേശികൾ

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ബസിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പടെ 22 പേർ; മൂന്ന് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് ചെന്നൈ സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.ളാഹ വലിയവളവിൽ ആണ് സംഭവം ഒരു കുട്ടി ഉൾപ്പടെ 22 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ശനിയാഴ്ച വൈകിട്ട് അഞ്ചരയോടുകൂടിയായിരുന്നു അപകടം. ഏതാണ്ട് പതിമൂന്നുപേർ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെതുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശബരിമലയിൽ ദർശനം നടത്തിയ ശേഷം തിരിച്ചുവരികയായിരുന്ന ചെന്നൈ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ് ളാഹ വലിയവളവിന് സമീപത്തെത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP