Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്; കേരളത്തെ ഒന്നാമതെത്തിച്ചത് ആരോഗ്യക്ഷേമവും വിദ്യാഭസവും; ക്രമസമാധാനം പുലർത്തുന്നതിലും രാജ്യത്തിന് മാതൃക

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്; കേരളത്തെ ഒന്നാമതെത്തിച്ചത് ആരോഗ്യക്ഷേമവും വിദ്യാഭസവും; ക്രമസമാധാനം പുലർത്തുന്നതിലും രാജ്യത്തിന് മാതൃക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ കേരളം ഒന്നാമത്. 69 പോയന്റുമായാണ് കേരളം ഒന്നാമതെത്തിയത്. ആരോഗ്യവും ക്ഷേമവും , വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ വിഷയങ്ങളിലാണ് കേരളം ഒന്നാമതെത്തിയത്.

ആരോഗ്യവും ക്ഷേമ രംഗത്ത് 92 ഉം വിദ്യാഭ്യാസ രംഗത്ത് 87 ഉം പോയന്റാണ് കേരളത്തിനുള്ളത്. ലിംഗസമത്വത്തിൽ 50 പോയന്റും നേടിയിട്ടുണ്ട്. വ്യവസായം, നൂതനാശയം, അടിസ്ഥാനസൗകര്യ വികസനം എന്നീ വിഷയങ്ങളിൽ ൽ 68 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം,വിശപ്പു രഹിതം, ക്രമസമാധാനം, നീതി നിർവ്വഹണം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.

മിക്ക മേഖലകളിലും ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം കേരളം കാഴ്ചവെച്ചു. ഹിമാചൽ പ്രദേശിനും കേരളത്തോടൊപ്പം ഒന്നാം സ്ഥാനമുണ്ട്. ശുദ്ധജലവും ശുചിത്വവും,അസമത്വം കുറവ്, മലനിരകളിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്നിവയാണ് ഹിമാചൽ പ്രദേശിന് സഹായകരമായത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡ് ആണ് ഒന്നാമത്. 68 പോയന്റ നേടി. നേരത്തെ നീതി ആയോഗ് പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോർട്ടിലും കേരളത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തെക്കൂടാതെ പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ആരോഗ്യമേഖലയിൽ മുന്നിലുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണു നിതി ആയോഗ് റിപ്പോർട്ട് തയാറാക്കിയത്.

വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന വിഭാഗത്തിലായാണു റാങ്കിങ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സമഗ്ര മികവിൽ കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണു മുന്നിൽ. വാർഷിക പ്രകടനത്തിൽ ജാർഖണ്ഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സമഗ്ര മികവിൽ മിസോറം ഒന്നാമതെത്തി. മണിപ്പുർ ആണു തൊട്ടുപിന്നിൽ. വാർഷിക പ്രകടനത്തിൽ ഗോവയാണു മുന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ സമഗ്ര മികവിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP