Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം നിരസിച്ചപ്പോൾ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപണം; യുവതിയുടെ നേതൃത്വത്തിൽ പിതാവും ക്വട്ടേഷൻ സംഘവും വഴിയിൽ ഓട്ടോ തടഞ്ഞ് ഡ്രൈവറെ കുത്തിവീഴ്‌ത്തി; യുവാവിന് കുത്തേറ്റത് ഭാര്യയുടെയും മകന്റെയും മുന്നിൽ; കുത്തേറ്റ് കുടൽമാല പുറത്തു വന്ന ഓട്ടോഡ്രൈവർ ഗുരുതരാവസ്ഥയിൽ

പ്രണയം നിരസിച്ചപ്പോൾ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപണം; യുവതിയുടെ നേതൃത്വത്തിൽ പിതാവും ക്വട്ടേഷൻ സംഘവും വഴിയിൽ ഓട്ടോ തടഞ്ഞ് ഡ്രൈവറെ കുത്തിവീഴ്‌ത്തി; യുവാവിന് കുത്തേറ്റത് ഭാര്യയുടെയും മകന്റെയും മുന്നിൽ; കുത്തേറ്റ് കുടൽമാല പുറത്തു വന്ന ഓട്ടോഡ്രൈവർ ഗുരുതരാവസ്ഥയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രണയം നിരസിച്ചതിന്റെ പേരിൽ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ, യുവതിയും പിതാവും സഹോദരനും ക്വട്ടേഷൻ ഗുണ്ടയും അടങ്ങുന്ന സംഘം പട്ടാപ്പകൽ നടുറോഡിൽ കുത്തി വീഴ്‌ത്തി. ളാക്കൂർ തടത്തിൽ തെക്കേതിൽ ജോർജിന്റെ മകൻ ഷൈജു (35) വിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 10 ന് കൂടി പൂങ്കാവ് ജങ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷയിൽ ഭാര്യയ്ക്കും മകനുമൊപ്പം ഷൈജു വരുമ്പോഴായിരുന്നു ആക്രമണം. നൂറുകണക്കിന് നാട്ടുകാർ നോക്കി നിൽക്കേ കാറിലാണ് ക്വട്ടേഷൻ സംഘം വന്ന് ഓട്ടോ തടഞ്ഞ് അക്രമം നടത്തിയത്. സംഘത്തിൽ പിതാവിനൊപ്പം യുവതിയും സഹോദരനും നിരവധി കേസുകളിൽ പ്രതിയായ മറ്റൊരു യുവാവും ഉണ്ടായിരുന്നു.

സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് തെരയുന്നു. ഗുരുതരമായി പരുക്കേറ്റ ഷൈജു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. നിരവധി നാട്ടുകാർ കണ്ടു നിൽക്കേയാണ് കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ഷൈജുവിനെ കുത്തിയത്. കുടൽ മാല പുറത്തു വന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചത്.

ഭർത്താവുമായി അകന്നു കഴിയുന്ന യുവതി രണ്ടു കുട്ടികളുമായി മാതാപിതാക്കളോടൊപ്പമാണ് താമസം. യുവതിയുടെ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത് ഷൈജു ആയിരുന്നു. വിവാഹിതനായ ഷൈജു യുവതിയോട് പ്രണയാഭ്യർത്ഥന നടത്തി. യുവതി വിസമ്മതിച്ചപ്പോൾ അപവാദം പറഞ്ഞു പരത്തി എന്നതാണ് ആരോപണം. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം സിസിയുവിലേക്ക് മാറ്റിയ ഓട്ടോഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP