Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഘോഷത്തിമിർപ്പിൽ മട്ടന്നൂർ ഘോഷയാത്ര ഉത്സവമായി; വിമാനത്താവള ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂരുകാർ; ഘോഷയാത്രയിൽ ഒഴുകിയെത്തി നൂറുകണക്കിനാളുകൾ

ആഘോഷത്തിമിർപ്പിൽ മട്ടന്നൂർ ഘോഷയാത്ര ഉത്സവമായി; വിമാനത്താവള ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂരുകാർ; ഘോഷയാത്രയിൽ ഒഴുകിയെത്തി നൂറുകണക്കിനാളുകൾ

രഞ്ജിത്ത് ബാബു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വിളബരം ചെയ്തുകൊണ്ടു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തം. കണ്ണൂരിന്റെ സ്വപ്നങ്ങൾ പറക്കാൻ തുടങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് മുന്നോടിയായി നടന്ന വിളംബരയാത്രത്തിൽ നാടിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങളാണ് ഇടംപിടിച്ചത്. തൃശ്ശൂരിൽ നിന്നെത്തിയ പുലിക്കളി, കരകാട്ടം, മയിലാട്ടം, ബൊമ്മനാട്ടം, കുതിരപ്പുറത്തേറിയ രാജവേഷക്കാർ തുടങ്ങിയവ കാഴ്ചക്കാർക്ക് ഹരം പകർന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഒപ്പന, തിരുവാതിരക്കളി, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമായി.

പാലോട്ടുപള്ളിയിൽ നിന്നാരംഭിച്ച ഘോഷയാത്ര മട്ടന്നൂർ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം, സഹകരണ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ, മുത്തുക്കുടകളും വർണ ബലൂണുകളുമായി കുടുംബശ്രീ അംഗങ്ങൾ, വാദ്യകലാകാരന്മാർ തുടങ്ങിയവരും ഘോഷയാത്രയിൽ അണിചേർന്നു. കണ്ണൂരിന്റെ വികസനവും കൈത്തറിയടക്കമുള്ള പാരമ്പര്യ വ്യവസായങ്ങളുമാണ് നിശ്ചലദൃശ്യങ്ങളായി ഒരുങ്ങിയത്.

നൂറുകണക്കിന് പേരാണ് ഘോഷയാത്രയെ വരവേറ്റത്. പാലോട്ടുപള്ളിയിൽ ഘോഷയാത്ര തുടങ്ങിയത് മുതൽ നഗരം ഗതാഗതക്കുരുക്കിൽ മുങ്ങി.മന്ത്രിമാരായ ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.രാഗേഷ് എംപി., കിയാൽ എം.ഡി.വി.തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നഗരസഭാധ്യക്ഷ അനിതാവേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മത്സരാടിസ്ഥാനത്തിൽ നടന്ന ഘോഷയാത്രയിൽ ഒന്നാം സ്ഥാനം മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളും രണ്ടാം സ്ഥാനം എടയന്നൂർ ഹയർസെക്കൻഡറി സ്‌കൂളും മൂന്നാം സ്ഥാനവും മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠവും നേടി. പ്ലോട്ടിൽ മലബാർ ഇംഗ്ലീഷ് സ്‌കൂൾ ഒന്നാം സ്ഥാനവും പൊറോറ സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും നേടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP