Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിലുള്ള പാതകളിൽ കാൽനട യാത്ര ദുഷ്‌ക്കരം; നടപ്പാതയിൽ തെരുവ് കച്ചവടവും അല്ലാത്തയിടങ്ങളിൽ അനധികൃത പാർക്കിങ്ങും; പൊലീസും കോർപ്പറേഷനും കണ്ണടയ്ക്കുന്നതായി ആക്ഷേപം; റീജിയണൽ കാൻസർ സെന്ററിലേക്കും ശ്രീചിത്രയിലേക്കുമുള്ള രോഗികൾക്ക് ദുരിതം

തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിലുള്ള പാതകളിൽ കാൽനട യാത്ര ദുഷ്‌ക്കരം; നടപ്പാതയിൽ തെരുവ് കച്ചവടവും അല്ലാത്തയിടങ്ങളിൽ അനധികൃത പാർക്കിങ്ങും; പൊലീസും കോർപ്പറേഷനും കണ്ണടയ്ക്കുന്നതായി ആക്ഷേപം; റീജിയണൽ കാൻസർ സെന്ററിലേക്കും ശ്രീചിത്രയിലേക്കുമുള്ള രോഗികൾക്ക് ദുരിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലുള്ള കാൽനടപ്പാതകൾ മുഴുവൻ വഴിവാണിഭക്കാർ കയ്യേറിയിരിയ നിലയിലിൽ. തെരുവ് കച്ചവടക്കാർ കയ്യേറാത്ത ഇടങ്ങൾ വിവിധ കച്ചവട സ്ഥാപനങ്ങളും കയ്യേറിയിട്ടുണ്ട്. വാഹനങ്ങൾ കാണുന്നയിടത്തൊക്കെ നിർത്തിയിടുന്നത് കാരണമുള്ള ദുരിതങ്ങൾ വേറെയും. നിലവിൽ മെഡിക്കൽ കോളേജിന് മുന്നിലുള്ള നടപാതകളിൽ കാൽനട യാത്ര അസാധ്യമായി തുടരുകയാണ്. റീജിയണൽ കാൻസർ സെന്ററിലേക്കും ശ്രീചിത്രയിലേക്കുമുള്ള രോഗികൾ ആണ് കാൽനട പാതയില്ലാതെ ബുദ്ധിമുട്ടുന്നത്. മെഡിക്കൽ കോളേജ് ബസിറങ്ങിയാൽ ശ്രീചിത്രയിലേക്ക് നടന്നു വരുന്നത് തന്നെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണെന്നാണ് ജനങ്ങളുടെ പ്രതികരണം.

ദിവസേനെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വഴി നടക്കാൻ പാതയില്ലാതെ ബുദ്ധിമുട്ടുന്നത്. രോഗികളും കൂട്ടിരിപ്പുകാരും നിരന്തര പരാതികളാണ് ഈ പാത കയ്യടക്കലിനെതിരെ ഉയർത്തുന്നത്. നിരന്തരം പരാതികൾ വന്നിട്ടും കോർപ്പറേഷൻ അധികൃതരോ പൊലീസോ ഇവിടങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ലാ എന്നാണ് ആരോപണം. മെഡിക്കൽ കോളേജ് ജംഗ്ഷനോട് ചേർന്നിട്ടു തന്നെയാണ് പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് കാൽനടപ്പാതയില്ലാത്തത് കാരണമുള്ള ആളുകളുടെ ദുരിതം പൊലീസ് ദിനേനെ കാണുന്നത് തന്നെയാണ്. എന്നിട്ടും അനധികൃത കയ്യേറ്റക്കാർക്കെതിരെ നടപടി വരാത്തതിലാണ് പ്രതിഷേധം ഉയരുന്നത്.

മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്, റീജിയണൽ കാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടനവധി മെഡിക്കൽ സ്ഥാപനങ്ങളാണ് മെഡിക്കൽ കോളേജ് പരിസരത്ത് സ്ഥിതി ചെയ്യുന്നത്. ഒപ്പം നിരവധി മെഡിക്കൽ ലാബുകളും ഫാർമസികളും ഇവിടെയുണ്ട്. മെഡിക്കൽ ടെസ്റ്റുകൾക്കും മരുന്ന് വാങ്ങാനുമായി പുറത്ത് വന്നു കഴിഞ്ഞാൽ പിന്നീട് ആശുപത്രിയിലേക്ക് തിരിച്ചത്തുക പ്രയാസകരമായ കാര്യമാണെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത്. കാൽനട പാതകളിൽ അനധികൃത കയ്യേറ്റം നടന്നതിനാൽ റോഡുകൾ വഴി തന്നെ പോകണം. റോഡുകൾ വഴി പോകാൻ ശ്രമിച്ചാൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് വലിയ പ്രശ്നം സൃഷ്ടിക്കുകയാണ്. ചീറി പാഞ്ഞു പോകുന്ന ആംബുലൻസുകൾ വേറെയും. ജനങ്ങൾ ആംബുലൻസിന്റെ ചീറിപ്പായലിനെ ഭയക്കുമ്പോൾ ആംബുലൻസ് ഡ്രൈവർമാർക്കും പാത കയ്യേറ്റം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ആളുകൾ റോഡിൽ ഇറങ്ങി നടക്കുന്നു. ആളുകളെ ശ്രദ്ധിക്കണം. ആളുകൾ ഇല്ലെങ്കിൽ വഴിയിൽ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ പാർക്ക് ചെയ്തിട്ടുണ്ടാകും. രോഗിയെ ആശുപത്രിയിൽ തക്ക സമയത്ത എത്തിക്കുന്നതിനിടയിൽ ആംബുലൻസ് നിർത്തി വാഹനങ്ങൾ മാറ്റിയിടേണ്ട ഗതികേട് അവർക്കും വരുന്നുണ്ട്. ഇത് രോഗികളുടെ ജീവനു തന്നെ അപകടം വരുത്തുന്നതായാണ് ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്. മെഡിക്കൽ കോളേജ് ബസ്സ്റ്റോപ്പ് മുതൽ വിവിധ ആശുപത്രികളിലേക്ക് എത്തുന്ന നടപ്പാതകൾ മുഴുവൻ കച്ചവടക്കാരിൽ നിന്നും അനധികൃത വാഹന പാർക്കിംഗിൽ നിന്നും മോചിപ്പിച്ച് ജനങ്ങൾക്ക് വിട്ടുനല്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP